മന്ത്രി സുനില്‍ കുമാര്‍ വീണ്ടും രക്ഷകന്‍; അപകടങ്ങളില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത് ഇത് ആറാം തവണ

മന്ത്രി സുനില്‍ കുമാര്‍ വീണ്ടും രക്ഷകന്‍ - അപകടങ്ങളില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത് ഇത് ആറാം തവണ
മന്ത്രി സുനില്‍ കുമാര്‍ വീണ്ടും രക്ഷകന്‍; അപകടങ്ങളില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത് ഇത് ആറാം തവണ

തൃശൂര്‍: ദേശീയപാതയില്‍ പേരാമ്പ്രയില്‍ മിനിലോറിയുമായി കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിച്ച് മന്ത്രി വിഎസ്‌ സുനില്‍ കുമാര്‍. പരുക്കേറ്റയാള്‍ അപകടനില തരണം ചെയ്‌തെന്ന് ഉറപ്പായശേഷമാണ് മന്ത്രി യാത്ര ആശുപത്രി വിട്ടത്. ഒപ്പം നല്ല പരിചരണം നല്‍കണമെന്നും മന്ത്രി ഡോക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു.

ഹോട്ടല്‍ സൂപ്പര്‍വൈസറായ സ്വര്‍ണരാജിന് (42) ഇന്നലെ രാത്രി 7.45നാണ് ബൈക്കില്‍ താമസസ്ഥലത്തേക്കു പോകുന്നതിനിടെ അപകടത്തില്‍ പരുക്കേറ്റത്. ഇയാളുടെ കാലുകള്‍ ഒടിഞ്ഞുതൂങ്ങി. രക്തം വാര്‍ന്ന് 10 മിനിറ്റോളം റോഡില്‍ കിടന്നു. ആസൂത്രണ ബോര്‍ഡ് യോഗം കഴിഞ്ഞു തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്കു പോകുമ്പോഴാണു മന്ത്രി അപകടം കണ്ടത്.കാര്‍ നിര്‍ത്തി ഇറങ്ങി, കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്വര്‍ണരാജിനെ അകമ്പടി വാഹനത്തില്‍ കയറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

കൊടകര എസ്‌ഐ കെ.കെ.ബാബു,  ഹോം ഗാര്‍ഡ് രവി, പൈലറ്റ് പോയിരുന്ന അതിരപ്പിള്ളി പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഇത് ആറാമത്തെ തവണയാണ് റോഡ് അപകടങ്ങളില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതെന്നു മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com