അപകട സമയത്ത് കാറോടിച്ചിരുന്നത് അര്‍ജുന്‍: ദീര്‍ഘ ദൂര യാത്രകളില്‍ ബാലഭാസ്‌കര്‍ ഡ്രൈവ് ചെയ്യാറില്ലെന്ന് ലക്ഷ്മി

മകളുടെയും ഭര്‍ത്താവിന്റെയും ജീവനെടുത്ത അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറല്ലെന്ന് ഭാര്യ ലക്ഷ്മി
അപകട സമയത്ത് കാറോടിച്ചിരുന്നത് അര്‍ജുന്‍: ദീര്‍ഘ ദൂര യാത്രകളില്‍ ബാലഭാസ്‌കര്‍ ഡ്രൈവ് ചെയ്യാറില്ലെന്ന് ലക്ഷ്മി

തിരുവനന്തപുരം: മകളുടെയും ഭര്‍ത്താവിന്റെയും ജീവനെടുത്ത അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറല്ലെന്ന് ഭാര്യ ലക്ഷ്മി. ഡ്രൈവര്‍ അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ലക്ഷ്മി പൊലീസിന് മൊഴി നല്‍കി. താനും കുഞ്ഞും മുന്‍ സീറ്റിലാണ് ഇരുന്നിരുന്നത്. ബാലഭാസ്‌കര്‍ പുറകിലെ സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രകളില്‍ ബാലഭാസ്‌കര്‍ വാഹനം ഓടിക്കാറില്ലെന്നും ലക്ഷ്മി പൊലീസിന് മൊഴി നല്‍കി. 

അപകട സമയത്ത് ബാലഭാസ്‌കറാണ് വാഹനം ഓടിച്ചിരുന്നത് എന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ നല്‍കിയ മൊഴി. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചിരുന്നു. ആശുപത്രി വാസം വിട്ടതിന് ശേഷമാണ് ലക്ഷ്മി മൊഴി നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com