പമ്പ: ശബരിമലയില്‍ എത്തിയ ആറ് സ്ത്രീകള്‍ ദര്‍ശനം നടത്താനാകാതെ മടങ്ങിപ്പോയി. ശബരിമല ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നെത്തിയ ആറു യുവതികളാണ് സാഹചര്യം കണക്കിലെടുത്ത് മടങ്ങിപ്പോയത്. പൊലീസ് കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് ഇവര്‍ ദര്‍ശനം നടത്താതെ പമ്പ വരെ മാത്രം വന്ന് മടങ്ങിയത്.
അതേസമയം ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ സുരക്ഷ നല്‍കാമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കണക്കിലെടുത്ത് മടങ്ങുകയാണെന്ന് ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
ആന്ധ്രയില്‍ നിന്നെത്തിയ 32 പേരടങ്ങുന്ന സംഘം നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് പമ്പയില്‍ എത്തിയത്. ബസില്‍ ഒപ്പം യാത്ര ചെയ്തിരുന്ന അയ്യപ്പ ഭക്തരും പമ്പയിലെത്തിയ ശേഷം പൊലീസും പ്രതിഷേധത്തെക്കുറിച്ച് ഇവരെ അറിയിച്ചു. ഇതേ തുടര്‍ന്ന് പമ്പയില്‍ നിന്ന് തന്നെ കൈഎസ്ആര്‍ടിസി ബസില്‍ ഇവര്‍ നിലയ്ക്കലിലേക്ക് മടങ്ങി. കൂടെ വന്ന മറ്റുള്ളവര്‍ ദര്‍ശനം നടത്തി തിരിച്ചെത്തുന്നതുവരെ നിലയ്ക്കലില്‍ തങ്ങുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ