ഷോക്ക്; വീടുകളിലെ വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 80 പൈസ വർധിപ്പിക്കാൻ ശുപാർശ

വീ​ടു​ക​ളു​ടെ വൈ​ദ്യു​തി നി​ര​ക്ക് ഈ വർഷം  യൂ​ണി​റ്റി​ന് 10 പൈ​സ മു​ത​ല്‍ 80 പൈ​സ​വ​രെ വ​ര്‍​ധി​ക്കാ​ന്‍ വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശം
ഷോക്ക്; വീടുകളിലെ വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 80 പൈസ വർധിപ്പിക്കാൻ ശുപാർശ

തി​രു​വ​ന​ന്ത​പു​രം: ഗാര്‍ഹിക വൈ​ദ്യു​തി നി​ര​ക്ക് ഈ വർഷം  യൂ​ണി​റ്റി​ന് 10 പൈ​സ മു​ത​ല്‍ 80 പൈ​സ​വ​രെ വ​ര്‍​ധി​ക്കാ​ന്‍ വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശം. അ​ടു​ത്ത​വ​ര്‍​ഷ​വും നി​ര​ക്ക് ഉ​യ​രും. അ​ടു​ത്ത നാ​ലു​വ​ര്‍​ഷ​ത്തേ​ക്കു​ള്ള പ്ര​തീ​ക്ഷി​ത വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും ബോ​ര്‍​ഡ് റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന് സ​മ​ര്‍​പ്പി​ച്ചു. 

വീ​ടു​ക​ളു​ടെ ഫി​ക്സ​ഡ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ട്. വീ​ടു​ക​ളു​ടെ ഫി​ക്സ​ഡ് ചാ​ര്‍​ജ് സിം​ഗി​ള്‍ ഫേ​സ്, ത്രീ​ഫേ​സ് എ​ന്നി​ങ്ങ​നെ ര​ണ്ടു​ത​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് നാ​ലാ​യി വി​ഭ​ജി​ക്കും. സിം​ഗി​ല്‍ ഫേ​സ് 30 രൂ​പ​യാ​യി​രു​ന്നു ഫി​ക്സ​ഡ് ചാ​ര്‍​ജ്. സിം​ഗി​ള്‍ ഫേ​സി​നെ 150 യൂ​ണി​റ്റു​വ​രെ​യെ​ന്നും 150 യൂ​ണി​റ്റി​നു മു​ക​ളി​ലു​ള്ള​വ​രെ​ന്നും ര​ണ്ടാ​യി വി​ഭ​ജി​ക്കും. 150 യൂ​ണി​റ്റു​വ​രെ​യു​ള്ള​വ​ര്‍​ക്ക് ഈ ​വ​ര്‍​ഷം 75 രൂ​പ​യാ​യും അ​ടു​ത്ത​വ​ര്‍​ഷം 100 രൂ​പ​യാ​യും വ​ര്‍​ധി​പ്പി​ക്കാ​നാ​ണ് ശി​പാ​ര്‍​ശ.ത്രീ​ഫേ​സി​നെ 150 യൂ​ണി​റ്റു​വ​രെ​യെ​ന്നും അ​തി​നു​മു​ക​ളി​ലു​ള്ള​വ​രെ​ന്നും ര​ണ്ടാ​യി വി​ഭ​ജി​ക്കാ​ന്‍ ശി​പാ​ര്‍​ശ ചെ​യ്യു​ന്നു. 150 യൂ​ണി​റ്റു​വ​രെ 80 രൂ​പ​യാ​യി​രു​ന്ന​ത് ഈ​വ​ര്‍​ഷം 90 രൂ​പ​യാ​യും അ​ടു​ത്ത​വ​ര്‍​ഷം 100 രൂ​പ​യാ​യും വ​ര്‍​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. 150 യൂ​ണി​റ്റി​നു മു​ക​ളി​ലു​ള്ള​ത് ഈ ​വ​ര്‍​ഷം 80-ല്‍ ​നി​ന്ന് 130 രൂ​പ​യാ​യും അ​ടു​ത്ത വ​ര്‍​ഷം 160 രൂ​പ​യാ​യും ഉ​യ​ര്‍​ത്താ​നു​മാ​ണ് നി​ര്‍​ദേ​ശം. വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഡി​മാ​ന്‍​ഡ് ചാ​ര്‍​ജ് ഒ​രു കെ​വി​എ ലോ​ഡി​ന് 300 രൂ​പ​യി​ല്‍ നി​ന്ന് 600 രൂ​പ​യാ​ക്കാ​നും അ​ടു​ത്ത വ​ര്‍​ഷം 750 രൂ​പ​യാ​ക്കാ​നു​മാ​ണ് നി​ര്‍​ദേ​ശം.

350 യൂ​ണി​റ്റി​നു മു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് ഇ​ക്കൊ​ല്ലം യൂ​ണി​റ്റി​ന് അ​ഞ്ചു​പൈ​സ കു​റ​യ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. 500 യൂ​ണി​റ്റി​നു മു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ഇ​പ്പോ​ള്‍ ഒ​രു യൂ​ണി​റ്റി​ന് ഏ​ഴ​ര രൂ​പ​യാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​ത് 6.90 രൂ​പ​യാ​യി കു​റ​യ്ക്കാ​നാ​ണ് നി​ര്‍​ദേ​ശം. വ്യ​വ​സാ​യ​ങ്ങ​ളു​ടെ നി​ര​ക്ക് യൂ​ണി​റ്റി​ന് ഇ​ക്കൊ​ല്ലം 5.50 രൂ​പ​യി​ല്‍ നി​ന്ന് അ​ഞ്ചു രൂ​പ​യാ​യും അ​ടു​ത്ത​വ​ര്‍​ഷം നാ​ല​ര രൂ​പ​യാ​യും കു​റ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. ഇ​ക്കൊ​ല്ലം 1101.72 കോ​ടി രൂ​പ​യു​ടേ​യും അ​ടു​ത്ത​വ​ര്‍​ഷം 700.44 കോ​ടി രൂ​പ​യു​ടേ​യും നി​ര​ക്ക് വ​ര്‍​ധ​ന ന​ട​പ്പാ​ക്കാ​നാ​ണ് വൈ​ദ്യു​തി ബോ​ര്‍​ഡ് നി​ര്‍​ദേ​ശി​ക്കു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com