കൊലയ്ക്ക് ശേഷം ഒളിവില്‍ കഴിഞ്ഞത് 27 വര്‍ഷം; ട്വിസ്റ്റ് കൊണ്ടുവന്നത് ബോംബേറും 

പൊലീസിന്റേയും നാട്ടുകാരുടേയും വീട്ടുകാരുടേയും കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞത് 27 വര്‍ഷം
കൊലയ്ക്ക് ശേഷം ഒളിവില്‍ കഴിഞ്ഞത് 27 വര്‍ഷം; ട്വിസ്റ്റ് കൊണ്ടുവന്നത് ബോംബേറും 

മലപ്പുറം: ക്വാറി തൊഴിലാളിയെ ഉളികൊണ്ട് കുത്തി കൊലപ്പെടുത്തിയതിന് ശേഷം ഒളിവില്‍ പോവുകയായിരുന്നു തൊടുപുഴ സ്വദേശി പിണക്കാട്ട് സെബാസ്റ്റ്യന്‍(82) എന്ന കുട്ടിയച്ചന്‍. ഒന്നും രണ്ടുമല്ല, പൊലീസിന്റേയും നാട്ടുകാരുടേയും വീട്ടുകാരുടേയും കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞത് 27 വര്‍ഷം. പക്ഷേ ബോംബെറിഞ്ഞ് മറ്റൊരു പകരം വീട്ടലിന് മുതിര്‍ന്നപ്പോള്‍ കുട്ടിയച്ചന്‍ കുരുങ്ങി. 

1991ലായിരുന്നു ക്വാറി തൊഴിലാളിയായ മണ്ണാര്‍ക്കാട് സ്വദേശി പറക്കല്‍ മുരളിയെ കൊലപ്പെടുത്തി സെബാസ്റ്റ്യന്‍ നാടു വിട്ടത്. ചെറിയ തുകയെ ചൊല്ലിയുള്ള തര്‍ക്കമാണ് അന്ന് കൊലപാതകത്തിലേക്ക് എത്തിച്ചത്. കൊലയ്ക്ക് ശേഷം ഇയാല്‍ കര്‍ണാടകത്തില്‍ ഒളിവില്‍ കഴിഞ്ഞു. 

കുട്ടപ്പന്‍, ബാബു, മുഹമ്മദ്, ബാലു എന്നിങ്ങനെ പല പേരുകളിലായിരുന്നു ഒളിവാസം. മംഗലാപുരത്ത് വെച്ചുണ്ടായ പ്രശ്‌നമാണ് ഇയാളെ പൊലീസിന്റെ മുന്നിലേക്ക് എത്തിച്ചത്. മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് ഇയാളോട് വാടക മുറി ഒഴിയാന്‍ മുറിയുടമ ആവശ്യപ്പെട്ടു. ഇതിന് പ്രതികാരമായി ഉടമയുടെ വീടിന് നേരെ ഇയാള്‍ ബോംബെറിഞ്ഞു. 

ബോംബെറിഞ്ഞ സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് പൂക്കോട്ടൂര്‍ കൊലപാതകത്തിലെ പ്രതിയാണ് ഇയാളെന്ന് വ്യക്തമായത്. തുടര്‍ന്ന് മലപ്പുറം ഡിവൈഎസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com