കോഴിക്കോട് പ്രസംഗം: ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മൂന്ന് വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമുള്‍പ്പടെ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
കോഴിക്കോട് പ്രസംഗം: ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട്: യുവമേര്‍ച്ചാ യോഗത്തില്‍ ശബരിമലയെ കുറിച്ചുള്ള വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മാധ്യമപ്രവര്‍ത്തകനായ ഷൈബിന്‍ നന്‍മണ്ടയുടെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ഐപിസി 505 (1) ബി വകുപ്പാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമുള്‍പ്പടെ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതു ഇടത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുകയും കലാപത്തിന് ആഹ്വാനം ചെയ്തു എന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം.

പ്രസംഗം പൂര്‍ണമായും പരിശോധിച്ച ശേഷമാണ് കേസ് എടുത്തത്. പ്രസംഗത്തിന്റെ പലഭാഗങ്ങളിലും കലാപത്തിനാഹ്വാനം ചെയ്യുന്ന ഭാഗങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശവും തേടിയിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അറസ്റ്റുണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പൊതുജനങ്ങളെ ഭീതിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ച ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്നായിരുന്നു പരാതി.
 

പ്രസംഗത്തിലെ വിവാദഭാഗങ്ങള്‍

ഇ​​​​പ്പോ​​​​ള്‍ ന​​​​മ്മ​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം ഒ​​​​രു ഗോ​​​​ള്‍​ഡ​​​​ന്‍ ഓ​​​​പ്പ​​​​ര്‍​ച്യൂ​​​​ണി​​​​റ്റി ആ​​​​ണ്. ശ​​​​ബ​​​​രി​​​​മ​​​​ല ഒ​​​​രു സ​​​​മ​​​​സ്യ ആ​​​​ണ്. ആ ​​​​സ​​​​മ​​​​സ്യ എ​​​​ങ്ങ​​​​നെ പൂ​​​​രി​​​​പ്പി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നു​​​​ള്ള​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച്, ന​​​​മു​​​​ക്കൊ​​​​രു വ​​​​ര വ​​​​ര​​​​ച്ചാ​​​​ല്‍ വ​​​​ര​​​​യി​​​​ലൂ​​​​ടെ അ​​​​തു കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ന്‍ സാ​​​​ധി​​​​ക്കും. ന​​​​മ്മ​​​​ള്‍ ഒ​​​​രു അ​​​​ജ​​​ൻ​​​ഡ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചു. ആ ​​​​അ​​​​ജ​​ൻ​​ഡ​​യ്ക്കു പി​​​​ന്നി​​​​ല്‍ ഓ​​​​രോ​​​​രു​​​​ത്ത​​​​രാ​​​​യി അ​​​​ടി​​​​യ​​​​റ​​​​വ് പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ടു രം​​​​ഗം കാ​​​​ലി​​​​യാ​​​​ക്കു​​​​മ്പോ​​​​ള്‍ അ​​​​വ​​​​സാ​​​​നം അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​തു ന​​​​മ്മ​​​​ളും ന​​​​മ്മ​​​​ളു​​​​ടെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളാ​​​​യ ഇ​​​​ന്ന​​​​ത്തെ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും അ​​​​വ​​​​രു​​​​ടെ പാ​​​​ര്‍​ട്ടി​​​​ക​​​​ളു​​​​മാ​​​​ണെ​​ന്നു ഞാ​​​​ന്‍ ക​​​​രു​​​​തു​​​​ക​​​​യാ​​​​ണ്.  

അ​​​​തു​​​​കൊ​​​​ണ്ട് ഞാ​​​​ന്‍ പ​​​​റ​​​​യാ​​​​നാ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു, ഇ​​​​പ്പോ​​​​ഴ​​​​ത്തെ സ​​​​മ​​​​ര​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം, ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ മ​​​​ല​​​​യാ​​​​ള​​​​മാ​​​​സം ഒ​​​​ന്നാം തീ​​​​യ​​​​തി മു​​​​ത​​​​ല്‍ അ​​​​ഞ്ചാം തീ​​​​യ​​​​തി വ​​​​രെ, 17 മു​​​​ത​​​​ല്‍ 28 വ​​​​രെ​​​​യു​​​​ള്ള സ​​​​മ​​​​രം. ഏ​​​​താ​​​​ണ്ട് ബി​​​​ജെ​​​​പി​​​​യാ​​​​ണ് അ​​​​ത് പ്ലാ​​​​ന്‍ ചെ​​​​യ്തു ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്. ന​​​​മ്മു​​​​ടെ സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ര്‍ നി​​​​ര്‍​ദേ​​ശി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ഓ​​​​രോ സ്ഥ​​​​ല​​​​ത്തു​​​​ പോ​​​​യി നി​​​​ന്നു. അ​​​​വ​​​​ര്‍​ക്ക് വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ആ ​​​​കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ച്ചു.

അ​​​​തു​​​​പോ​​​​ലെ​​​​ത​​​​ന്നെ ആ​​​​ദ്യ​​​​ത്തെ ദി​​​​വ​​​​സം, 19-ാം തീ​​​​യ​​​​തി, ര​​​​ണ്ടു സ്ത്രീ​​​​കളയും കൊ​​​​ണ്ടുപോ​​​​കു​​​​ന്ന അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ല്‍ , പു​​​​റം ലോ​​​​ക​​​​ത്തി​​​​ന​​​​റി​​​​യി​​​​ല്ല, പ​​​​ക്ഷേ യു​​​​വ​​​​മോ​​​​ര്‍​ച്ച​​​​യു​​​​ടെ ഒ​​​​രു ജി​​​​ല്ലാ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ്, ശ്രീ​​​​ജി​​​​ത് ര​​​​ണ്ടു സ്ത്രീ​​​​ക​​​​ളെ​​​​യും കൊ​​​​ണ്ടു​​​​പോ​​​​യ​​​​പ്പോ​​​​ള്‍ അ​​​​തി​​​​ന് ത​​​​ട​​​​യി​​​​ടാ​​​​ന്‍ ശ്ര​​​​മി​​​​ച്ച​​​​ത് എ​​​​ന്ന വ​​​​സ്തു​​​​ത ന​​​​മു​​​​ക്ക​​​​റി​​​​യാം.
പ​​​​ക്ഷേ അ​​​​തി​​​​നു​​​​ശേ​​​​ഷം അ​​​​ത് അ​​​​ങ്ങ​​​​നെ​​​​യ​​​​ല്ലാ​​​​താ​​​​യി​​​​തീ​​​​ര​​​​ത്ത​​​​ക്ക സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലേ​​​​ക്കു കാ​​​​ര്യ​​​​ങ്ങ​​​​ള്‍ പോ​​​​യി. അ​​​​വി​​​​ടെ പോ​​​​കു​​​​ന്ന എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും ഫോ​​​​ട്ടോ​​​​യും കാ​​​​ര്യ​​​​ങ്ങ​​​​ളും ഒ​​​​ക്കെ​​​​യാ​​​​യ​​​​പ്പോ​​​​ള്‍ വേ​​​​റൊ​​​​രു ത​​​​ല​​​​ത്തി​​​​ലേ​​​​ക്കു പോ​​​​യി. അ​​​​തു​​​​കൊ​​​​ണ്ട് കോ​​​​ട്ടമു​​​​ണ്ടാ​​​​യി എ​​​​ന്നു ഞാ​​​​ന്‍ ക​​​​രു​​​​തു​​​​ന്നി​​​​ല്ല. പ​​​​ക്ഷേ, ന​​​​മ്മു​​​​ടെ പ്ര​​​​സ്ഥാ​​​​നം നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ചു പോ​​​​കു​​​​മ്പോ​​​​ള്‍ ഉ​​​​ണ്ടാ​​​​കു​​​​ന്ന നേ​​​​ട്ടം ഒ​​​​രു ഭാ​​​​ഗ​​​​ത്തും അ​​​​തേ​​​​സ​​​​മ​​​​യ​​​​ത്ത് എ​​​​തി​​​​രാ​​​​ളി​​​​ക​​​​ള്‍ പ്ര​​​​കോ​​​​പി​​​​പ്പി​​​​ച്ചു ന​​​​മ്മ​​​​ളെ​​​​ക്കൊ​​​​ണ്ട്‌​​​​ വ​​​​ഴി ഏ​​​​താ​​​​ണ്ട് തെ​​​​റ്റി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന ഒ​​​​രു സ്ഥി​​​​തി​​​​വി​​​​ശേ​​​​ഷം ഉ​​​​ണ്ടാ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ഒ​​​​രു സ​​​​മ​​​​ര​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം, ഒ​​​​രു നീ​​​​ണ്ടു​​​​നി​​​​ല്‍​ക്കു​​​​ന്ന പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം അ​​​​തി​​​​ന് അ​​​​തിന്‍റേതാ​​​​യ പ​​​​രി​​​​മി​​​​തി​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് ഞാ​​​​ന്‍ പ​​​​റ​​​​യാ​​​​ന്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​ണ്. 

ഇ​​​​തൊ​​​​രു ലോം​​​​ഗ് സ്റ്റാ​​​​ന്‍​ഡിം​​​​ഗ് ഫൈ​​​​റ്റ് ആ​​​​ണ്. ആ ​​​​ഫൈ​​​​റ്റി​​​​നു പ​​​​ല ത​​​​ട്ടു​​​​ക​​​​ളു​​​​ണ്ട്. അ​​​​വ​​​​ര്  കൊ​​​​ണ്ടു​​​​പോ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലോ? കൊ​​​​ണ്ടു​​​​പോ​​​​യാ​​​​ല്‍ എ​​​​ന്ത് ചെ​​​​യ്യാ​​​​നാ​​​​കു​​​​മെ​​ന്നു ചി​​​​ന്തി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​വു​​​​ള്ള, അ​​​​തി​​​​ന് സ​​​​ജ്ജ​​​​മാ​​​​ക്ക​​​​പ്പെ​​​​ട്ട താ​​​​ന്ത്രി​​​​ക സ​​​​മൂ​​​​ഹ​​​​മു​​​​ണ്ട്.

ആ ​​​​ത​​​​ന്ത്രിസ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ഇ​​​​ന്ന് കൂ​​​​ടു​​​​ത​​​​ല്‍ വി​​​​ശ്വാ​​​​സം, എ​​​​ന്നെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം, ബി​​​​ജെ​​​​പി​​​​യി​​​​ലു​​​​ണ്ട്. അ​​​​തി​​​​ന്‍റെ സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​നി​​​​ലു​​​​ണ്ട്. അ​​​​ന്ന് സ്ത്രീ​​​​ക​​​​ളെ​​​​യുംകൊ​​​​ണ്ട് അ​​​​വി​​​​ടെ അ​​​​ടു​​​​ത്തെ​​​​ത്തി​​​​യ അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ല്‍ ത​​​​ന്ത്രി മ​​​​റ്റൊ​​​​രു ഫോ​​​​ണി​​​​ല്‍നി​​​​ന്നും വി​​​​ളി​​​​ച്ച് എ​​​​ന്നോ​​​​ടു സം​​​​സാ​​​​രി​​​​ച്ച​​​​പ്പോ​​​​ള്‍ ഞാ​​​​ന്‍ അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ട് ഒ​​​​രു വാ​​​​ക്ക് പ​​​​റ​​​​ഞ്ഞു. എ​​​​ന്തോ അ​​​​റം പ​​​​റ്റി​​​​യ​​​​തു​​​​പോ​​​​ലെ ആ ​​​​വാ​​​​ക്ക് ശ​​​​രി​​​​യാ​​​​വു​​​​ക​​​​യും ചെ​​​​യ്തു.​​​​അ​​​​ദ്ദേ​​​​ഹം അ​​​​ല്‍​പ്പം അ​​​​സ്വ​​​​സ്ഥ​​​​നാ​​​​യി​​​​രു​​​​ന്നു. ഇ​​​​ത് പൂ​​​​ട്ടി​​​​യി​​​​ട്ടാ​​​​ല്‍ കോ​​​​ട​​​​തി​​​​വി​​​​ധി ലം​​​​ഘി​​​​ച്ചു എ​​​​ന്നു​​​​വ​​​​രി​​​​ല്ലേ? കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യം ആ​​​​കി​​​​ല്ലേ? പോ​​​​ലീ​​​​സു​​​​കാ​​​​ര്‍ അ​​​​ദ്ദേ​​​​ഹ​​​​ത്തെ ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ആ ​​​​സ​​​​മ​​​​യ​​​​ത്ത് അ​​​​ദ്ദേ​​​​ഹം വി​​​​ളി​​​​ച്ച കൂ​​​​ട്ട​​​​ത്തി​​​​ല്‍ ഒ​​​​രാ​​​​ള്‍ ഞാ​​​​നാ​​​​യി​​​​രു​​​​ന്നു. തി​​​​രു​​​​മേ​​​​നീ, തി​​​​രു​​​​മേ​​​​നി ഒ​​​​റ്റ​​​​യ്ക്ക​​​​ല്ല.  ക​​​​ണ്ടം​​​​പ്റ്റ് ഓ​​​​ഫ് കോ​​​​ര്‍​ട്ട് നി​​​​ല്‍​ക്കി​​​​ല്ല. ക​​​​ണ്ടം​​​​പ്റ്റ് ഓ​​​​ഫ് കോ​​​​ര്‍​ട്ടി​​നു കേ​​​​സെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ല്‍ ആ​​​​ദ്യം ഞ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ലാ​​​​കും എ​​​​ടു​​​​ക്കു​​​​ക. പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ളു​​​​ണ്ടാ​​​​കും കൂ​​​​ട്ട​​​​ത്തി​​​​ല്‍. തി​​​​രു​​​​മേ​​​​നി ഒ​​​​റ്റ​​​​യ്ക്ക​​​​ല്ല എ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ള്‍ രാ​​​​ജീ​​​​വ​​​​ര്, എ​​​​നി​​​​ക്കു സാ​​​​റ് പ​​​​റ​​​​ഞ്ഞ ആ ​​​​ഒ​​​​രൊ​​​​റ്റ വാ​​​​ക്കു​​​​മ​​​​തി എ​​​​ന്നു പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ട് ഒ​​​​രു ദൃ​​​​ഢ​​​​മാ​​​​യ തീ​​​​രു​​​​മാ​​​​നം അ​​​​ന്നെ​​​​ടു​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. ആ ​​​​തീ​​​​രു​​​​മാ​​​​ന​​​​മാ​​​​ണു വാ​​​​സ്ത​​​​വ​​​​ത്തി​​​​ല്‍ പോ​​​​ലീ​​​​സി​​​​നെ​​​​യും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ​​​​യും അ​​​​ങ്ക​​​​ലാ​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​ത്. വീ​​​​ണ്ടും അ​​​​ങ്ങ​​​​നെത​​​​ന്നെ ചെ​​​​യ്യും എ​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു. ഞാ​​​​ന​​​​താ പ​​​​റ​​​​ഞ്ഞ​​​​തു സ്ട്രാ​​​​റ്റ​​​​ജി​​​​യാ​​​​ണ്. അ​​​​ത് എ​​​​ങ്ങ​​​​നെ പോ​​​​കു​​​​മെ​​ന്നു കാ​​​​ണാം. നാ​​​​ളെ മീ​​​​ഡി​​​​യ പ​​​​റ​​​​യു​​​​ന്ന​​​​ത് അ​​​​നു​​​​സ​​​​രി​​​​ച്ചി​​​​ട്ടു ന​​​​മ്മു​​​​ടെ ഭാ​​​​ഗ​​​​ധേ​​​​യം നി​​​​ർ​​​​ണ​​​​യി​​​​ക്കേ​​​​ണ്ട​​​​വ​​​​ര​​​​ല്ല ന​​​​മ്മ​​​​ള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com