റോഡിലേക്ക് തള്ളിയിട്ടത് മനഃപൂര്‍വം; ഡിവൈഎസ്പിക്കെതിരേ കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച്

ഇന്നു മുതല്‍ സത്യാഗ്രഹം നടത്താനുള്ള തീരുമാനത്തിലാണ് സനല്‍ കുമാറിന്റെ ഭാര്യ വിജി. സനല്‍ കാറിടിച്ച് വീണ സ്ഥലത്താണ് ഇന്ന് രാവിലെ മുതല്‍ സത്യാഗ്രഹം ഇരിക്കുക
റോഡിലേക്ക് തള്ളിയിട്ടത് മനഃപൂര്‍വം; ഡിവൈഎസ്പിക്കെതിരേ കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം; സനല്‍കുമാറിന്റെ മരണത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരേ ക്രൈംബ്രാഞ്ച്. സനല്‍കുമാറിനെ മനഃപൂര്‍വം വാഹനത്തിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണം. വാഹനം വരുന്നത് കണ്ട് മനഃപൂര്‍വമാണ് റോഡിലേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്നു. സാക്ഷിമൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് നിഗമനം. അതിനാല്‍ ഡിവൈഎസ്പിക്കെതിരേ കൊലക്കുറ്റം നിലനില്‍ക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. 

കൂടാതെ ഡിവൈഎസ്പിയുടെ ജാമ്യാപേക്ഷ എതിര്‍ക്കാനുള്ള തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്. ഡിവൈഎസ്പിയുടെ ജാമ്യാപേക്ഷ എതിര്‍ക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. സംഭവം നടന്ന് ഒരു ആഴ്ച കഴിഞ്ഞിട്ടും ഹരികുമാറിനെ പൊലീസിന് പിടിക്കൂടാത്തത് വലിയ വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്. പൊലീസും പ്രതിയും ഒത്തുകളിക്കുന്നുവെന്ന ആക്ഷേപം ഉയരുമ്പോഴും പ്രതിയുടെ പിന്നാലെയാണു തങ്ങള്‍ എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഇന്നു മുതല്‍ സത്യാഗ്രഹം നടത്താനുള്ള തീരുമാനത്തിലാണ് സനല്‍ കുമാറിന്റെ ഭാര്യ വിജി. സനല്‍ കാറിടിച്ച് വീണ സ്ഥലത്താണ് ഇന്ന് രാവിലെ മുതല്‍ സത്യാഗ്രഹം ഇരിക്കുക. 

നെയ്യാറ്റിന്‍കര സ്വദേശിയായ സനല്‍കുമാറിനെ വാക്കുതര്‍ക്കത്തിനിടെ റോഡിലേക്ക് തള്ളിയിട്ടാണ് ഡിവൈഎസ്പി ഹരികുമാര്‍ കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ ഹരികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. കീഴടങ്ങാന്‍ തയാറാണെന്ന് ഹരികുമാര്‍ പൊലീസിനെ അറിയിച്ചെങ്കിലും ശനിയും !ഞായറും അവധി ദിനങ്ങളായതിനാല്‍ ജയിലില്‍ കൂടുതല്‍ ദിവസം കഴിയുന്നത് ഒഴിവാക്കാനുള്ള തന്ത്രമായിരുന്നുവെന്നു പിന്നീടാണു തിരിച്ചറിഞ്ഞത്. നാളെയാണു ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. അതിനു മുന്‍പായി പ്രതിയെ പിടിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com