എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ കരാറടിസ്ഥാനത്തിലുള്ള അസി. പ്രൊഫസര്‍ സ്ഥാനത്തേയ്ക്കുള്ള നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്
എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീറിന്റെ ഭാര്യ ഷഹലയുടെ 
കണ്ണൂര്‍ സര്‍വകലാശാലയിലെ ചട്ടവിരുദ്ധ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ കരാറടിസ്ഥാനത്തിലുള്ള അസി. പ്രൊഫസര്‍ സ്ഥാനത്തേയ്ക്കുള്ള നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്.

റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ ഡോ.എം.പി.ബിന്ദുവിനെ നിയമിക്കാനും കോടതി ഉത്തരവിട്ടു. സ്‌കൂള്‍ ഒഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് നടന്ന താത്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്കുള്ള ഷഹലയുടെ നിയമനം വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണെന്ന് ആരോപിച്ച് നല്‍കിയതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനത്തിനായി കണ്ണൂര്‍ സര്‍വകലാശാല ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടി റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ. എം പി ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം പിന്നീട് ഒബിസി മുസ്ലിം എന്ന് തിരുത്തിയാണ് ഷഹലയ്ക്ക് നിയമനം നല്‍കിയതെന്നായിരുന്നു ഡോ. എം പി ബിന്ദുവിന്റെ പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com