'കൊച്ച് അടിയും മേടിച്ചു പോകും; അതിന്റെ തലയ്ക്ക്‌ വല്ല കുഴപ്പവുമുണ്ടോ'; തൃപ്തി ദേശായിക്ക് മുന്നറിയിപ്പുമായി പിസി ജോര്‍ജ്ജും രാഹുല്‍ ഈശ്വറും (വീഡിയോ)

'കൊച്ച് അടിയും മേടിച്ചു പോകും; അതിന്റെ തലയ്ക്ക്‌ വല്ല കുഴപ്പവുമുണ്ടോ'; തൃപ്തി ദേശായിക്ക് മുന്നറിയിപ്പുമായി പിസി ജോര്‍ജ്ജും രാഹുല്‍ ഈശ്വറും 
'കൊച്ച് അടിയും മേടിച്ചു പോകും; അതിന്റെ തലയ്ക്ക്‌ വല്ല കുഴപ്പവുമുണ്ടോ'; തൃപ്തി ദേശായിക്ക് മുന്നറിയിപ്പുമായി പിസി ജോര്‍ജ്ജും രാഹുല്‍ ഈശ്വറും (വീഡിയോ)

പത്തനംതിട്ട: ശബരിമലയില്‍ തൃപ്തി ദേശായി എത്തിയാല്‍ ഭക്തര്‍ എന്തു ചെയ്യണമെന്ന് ചോദ്യവുമായി രാഹുല്‍ ഈശ്വര്‍ പിസി ജോര്‍ജ്ജിനുമുന്‍പില്‍. 'ആരാ ഇവര്..? എനിക്കറിയില്ല. മഹാരാഷ്ട്രയല്ല, കേരളം എന്ന് ആ കൊച്ചിനോട് ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്ക് എന്നായി പിസി ജോര്‍ജ്ജിന്റെ മറുപടി. അവരുടെ ആവശ്യങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി.  ഇതിന്റെ തലയ്ക്ക് വല്ല കുഴപ്പമുണ്ടോ? ഇവിടെ വന്നു കഴിയുമ്പോ അതിന്റെ തമാശയൊക്കെ പോകും. അടിയും മേടിച്ചുകൊണ്ട് പോകും. എന്റെ കൊച്ചേ വീട്ടില്‍ അടങ്ങിയിരിക്ക് ആരോഗ്യം നോക്കൂ..' രാഹുല്‍ ഈശ്വര്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് വിഡിയോയിലാണ് പി.സിയുടെ പ്രതികരണം.

സര്‍വകക്ഷിയോഗത്തെയും ദേവസ്വം ബോര്‍ഡിനെയും ബഹുമാനിച്ചുകൊണ്ടാണ് ശബരിമലയില്‍ പ്രകോപനം ഉണ്ടാക്കേണ്ടെന്ന തീരുമാനമെടുത്തതുകൊണ്ടാണ് ഇന്ന് ശബരിമലയില്‍ എത്താത്തത്. നാളെ മുതല്‍ 66 ദിവസം ശബരിമലയില്‍ ഹൈന്ദവ സംഘടനകളിലെ ഭക്തര്‍ കാവല്‍ നില്‍ക്കുെമന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. നമ്പൂതിരി മുതല്‍ നായാടി വരെയും അമ്പലവാസി മുതല്‍ ആദിവാസി വരെയുള്ളവരുടെ പിന്തുണയുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ക്രിസ്ത്യന്‍ മുസ്ലീം സമൂഹങ്ങളുടെ പിന്തുണ നമുക്ക് ഉണ്ട്. നെഞ്ചില്‍ ചവിട്ടി മാത്രമേ തൃപ്തി ദേശായി അടക്കമുള്ള 800 മഹിഷികള്‍ മല കയറൂവെന്നും രാഹുല്‍ വ്യക്തമാക്കുന്നു. 

നാളെ മുതല്‍ പോരാട്ടത്തിന്റെ പാതയില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുടെ പിന്തുണയുണ്ടെന്നും ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ പ്രതിഷേധമൊരുക്കുെമന്നും രാഹുല്‍ വിഡിയോയില്‍ പറയുന്നു. അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് നമ്മള്‍ പോരാടണം. മുഖ്യമന്ത്രി പിണറായിയുടെ ദാര്‍ഷ്ട്യം മറികടന്ന് ജനുവരി 22ന് സുപ്രീം കോടതിയില്‍ നിന്ന് പോരാട്ടത്തില്‍ നിന്ന് വിജയം നേടിയ നമ്മള്‍ തിരിച്ചുവരികയുള്ളുവെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com