അവര്‍ ഗുണ്ടകളെ പോലെ പെരുമാറി; മടക്കം പേടിച്ചല്ല; ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല; ശബരിമലയിലെത്തുക അതീവ രഹസ്യമായെന്ന് തൃപ്തി ദേശായി 

അവര്‍ ഗുണ്ടകളെ പോലെ പെരുമാറി; പേടിച്ചല്ല മടങ്ങുന്നത്; ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല; മലചവിട്ടുമെന്ന് തൃപ്തി ദേശായി 
അവര്‍ ഗുണ്ടകളെ പോലെ പെരുമാറി; മടക്കം പേടിച്ചല്ല; ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല; ശബരിമലയിലെത്തുക അതീവ രഹസ്യമായെന്ന് തൃപ്തി ദേശായി 

നെടുമ്പാശ്ശേരി: ശബരിമല പ്രവേശനത്തിനായി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി 14 മണിക്കൂര്‍ വിമാനത്താവളത്തില്‍ ചെലവിട്ട ശേഷം മടങ്ങാന്‍ തീരുമാനിച്ചു.ഇക്കാര്യം തൃപ്തി ദേശായി തന്നെ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധക്കാരെ ഭയന്നല്ല ക്രമസമാധാനം പ്രശ്‌നം കണക്കിലെടുത്താണ് മടങ്ങുന്നതെന്നും തൃപ്തി പറഞ്ഞു. പ്രതിഷേധക്കാര്‍ യഥാര്‍ത്ഥ ഭക്തന്‍മാരല്ലെന്നും താന്‍ മലചവിട്ടുമെന്ന് അവര്‍ക്ക് ഉറപ്പായതിനാലാണ് വിമാനത്താവളത്തില്‍ തടഞ്ഞതെന്നും തന്റെ വരവ് വിജയമാണെന്നും തൃപ്തി പറഞ്ഞു
 

വിമാനത്താവളത്തിലെത്തിയ ശേഷം ഹോട്ടലുകള്‍ താമസസൗകര്യം നല്‍കിയില്ലെന്നും ടാക്‌സിക്കാര്‍ വരാന്‍ തയ്യാറായില്ലെന്നും തൃപ്തി പറഞ്ഞു. അയ്യപ്പഭക്തര്‍ എന്ന പറയുന്നവര്‍ ഗുണ്ടകളെ പോലെ പെരുമാറി. വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അസഭ്യവര്‍ഷം നടത്തിയെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നും തൃപ്തി പറഞ്ഞു. ഇനിയും വരുമെന്ന് പറഞ്ഞ തൃപ്തി വരുന്ന വിവരം ആരെയും അറിയിക്കാതെയാണ് എത്തുകയെന്നും പറഞ്ഞു.  

അതിനിടെ പൂനെയിലെ തൃപ്തിയുടെ വീട്ടിലേക്കും അയ്യപ്പകര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. പ്രതിഷേധക്കാരുടെ സാന്നിധ്യം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലേക്കെത്തിയതോടെ പോലീസ് തൃപ്തി ദേശായിയുമായി നിരവധി വട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ്അവര്‍ മടങ്ങാന്‍ സന്നദ്ധത അറിയിച്ചത്. 

ശബരിമലയില്‍ പ്രവേശനം നടത്തുന്നതിന് പോലീസിന്റെ സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും കോടതിയെ സമീപിക്കുക. ഇക്കാര്യത്തില്‍ തൃപ്തി ദേശായി നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com