സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്; പൊലീസ് നിയന്ത്രണങ്ങള്‍ നടപ്പാക്കില്ലെന്ന് പത്മകുമാര്‍

സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്; പൊലീസ് നിയന്ത്രണങ്ങള്‍ നടപ്പാക്കില്ലെന്ന് പത്മകുമാര്‍
സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്; പൊലീസ് നിയന്ത്രണങ്ങള്‍ നടപ്പാക്കില്ലെന്ന് പത്മകുമാര്‍

പമ്പ: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധി നടപ്പാക്കുന്നതിന് സാവാകാശം തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇന്ന് പമ്പയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.സുപ്രീം കോടതിയില്‍ ബോര്‍ഡിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ചന്ദര്‍ ഉദയ്‌സിംഗ് ഹാജരാകുമെന്ന് പ്രസിഡന്റെ എ പത്മകുമാര്‍ അറിയിച്ചു.

അഭിഭാഷകരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനം. ശനിയാഴ്ചയോ, തിങ്കളാഴ്ചയോ സാവാകാശ ഹര്‍ജി നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്ന് എ പത്മകുമാര്‍ പറഞ്ഞു. പമ്പയില്‍ പ്രളയം മൂലം ഉണ്ടായ സാഹചര്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തു. ശബരിമല വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍മ്മാണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനായിട്ടില്ല. കേന്ദ്രം വനം പരിസ്ഥിതി വകുപ്പിന്റെ നിലപാട് മൂലം ഭൂമി വിട്ടുകിട്ടുന്നതിന് പ്രയാസമുണ്ടായിട്ടുണ്ട്. ഇവയെക്കൊപ്പം യുവതി പ്രവേശനവിധിയെ തുടര്‍ന്നുണ്ടായ സാഹചര്യവും കോടതിയെ അറിയിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.

സന്നിധാനത്ത് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പലതും ഭ്ക്തര്‍ക്ക് പ്രയാസമുണ്ടാക്കുന്നതാണ്. ആചാപരപരമായ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ദേവസ്വം ബോര്‍ഡ് തയ്യാറാല്ല. നെയ്യപ്പഭിഷേകം നടത്തേണ്ട ഭക്തര്‍ക്ക് സന്നിധാനത്ത് തങ്ങാം. അപ്പം, അരവണ കൗണ്ടറുകള്‍ പത്ത് മണിക്ക് അടയ്ക്കില്ല. സ്ന്നിധാനത്തെ കടകളും രാത്രി അടച്ചിടില്ലെന്ന് പത്മകുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com