പ്രളയം മനുഷ്യ നിര്‍മിതം, വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പഠന റിപ്പോര്‍ട്ട്

ഡാം ഓപ്പറേഷന്‍ മാനുവല്‍, എമര്‍ജന്‍സി പ്ലാന്‍ എന്നിങ്ങനെ കേന്ദ്ര ജല കമ്മിഷന്‍ കര്‍ശനമായി പാലിക്കണം എന്ന് നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കേരളത്തിലെ ഒരു ഡാമിലും പാലിക്കപ്പെടുന്നില്ല
പ്രളയം മനുഷ്യ നിര്‍മിതം, വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പഠന റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയം മനുഷ്യ നിര്‍മിതമെന്ന് പഠന റിപ്പോര്‍ട്ട്യ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട ഓഫ് ഡവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ പഠന റിപ്പോര്‍ട്ടിലാണ് വിവിധ വകുപ്പുകളുടെ കെടുകാര്യസ്ഥതയാണ് പ്രളയത്തിലേക്ക് നയിച്ചതെന്ന് പറയുന്നത്. 

അതി ശക്തമായ മഴയെ തുടര്‍ന്ന് എല്ലാ അണക്കെട്ടുകളും ഒരുമിച്ച് തുറന്നു വിട്ടത് പ്രളയം രൂക്ഷമാക്കി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, സ്‌കൈമെറ്റും നല്‍കിയ മുന്നറിയിപ്പുകള്‍ ഗൗരവമായി എടുത്ത് ജനങ്ങള്‍ക്ക് വേണ്ട മുന്നറിയിപ്പ് നല്‍കിയില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതുകൂടാതെ, അണക്കെട്ടില്‍ വലിയ തോതില്‍ അടിഞ്ഞു കൂടിയിരുന്ന ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാതിരുന്നതും വീഴ്ചയാണ്. ജലസംഭരണികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാഡ്‌സിന്റെ കോഡ് അനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

ഡാം ഓപ്പറേഷന്‍ മാനുവല്‍, എമര്‍ജന്‍സി പ്ലാന്‍ എന്നിങ്ങനെ കേന്ദ്ര ജല കമ്മിഷന്‍ കര്‍ശനമായി പാലിക്കണം എന്ന് നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കേരളത്തിലെ ഒരു ഡാമിലും പാലിക്കപ്പെടുന്നില്ല. തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവയുടെ ഷട്ടറുകള്‍ കൃത്യസമയത്ത് തുറക്കാതിരുന്നതും തിരിച്ചടിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com