ശശികലയെ പൊലീസ് വാഹനത്തില്‍ ശബരിമലയില്‍ എത്തിക്കണം; റാന്നി സ്റ്റേഷനു മുന്നില്‍ നാമജപ പ്രതിഷേധം

ഹിന്ദു ഐക്യവേദിയുടെയും ശബരിമല കര്‍മ സമിതിയുടെയും നൂറു കണക്കിനു പ്രവര്‍ത്തകരാണ് പൊലീസ് സ്റ്റേഷനു മുന്നില്‍ നാമജപ പ്രതിഷേധം നടത്തുന്നത്
ശശികലയെ പൊലീസ് വാഹനത്തില്‍ ശബരിമലയില്‍ എത്തിക്കണം; റാന്നി സ്റ്റേഷനു മുന്നില്‍ നാമജപ പ്രതിഷേധം

റാന്നി: ശബരിമലയിലേക്കുള്ള യാത്രാമധ്യേ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയെ പൊലീസ് തന്നെ സന്നിധാനത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് റാന്നി പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധം. ഹിന്ദു ഐക്യവേദിയുടെയും ശബരിമല കര്‍മ സമിതിയുടെയും നൂറു കണക്കിനു പ്രവര്‍ത്തകരാണ് പൊലീസ് സ്റ്റേഷനു മുന്നില്‍ നാമജപ പ്രതിഷേധം നടത്തുന്നത്.

നിയന്ത്രണം മറികടന്നു സന്നിധാനത്തേക്കു പോവാനൊരുങ്ങിയ ശശികലയെ ഇന്നു പുലര്‍ച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. ഇവരെ റാന്നി സ്റ്റേഷനിലാണ് എത്തിച്ചിട്ടുള്ളത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ശശികല ഉപവാസ സമരം തുടരുകയാണ്. ഇതിനിടെയാണ് നൂറുകണക്കിനു പ്രവര്‍ത്തകര്‍ നാമജപവുമായി സ്റ്റേഷനു മുന്നിലെത്തിയത്. 

ശശികലയെ പൊലീസ് വാഹനത്തില്‍ തിരിച്ചെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. കോടതിയില്‍ ഹാജരാക്കുമെന്നും ജാമ്യം ലഭിച്ചാല്‍ ശബരിമലയിലേക്കു പോവാമെന്നും പൊലീസ് അറിയിച്ചു. ഇതു തള്ളിയ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. മരക്കൂട്ടത്തുനിന്നു കസ്റ്റഡിയില്‍ എത്ത് റാന്നിയില്‍ ഇറക്കിവിടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. 

ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ സമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. ബിജെപി ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  പുലര്‍ച്ചെ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ വലച്ചു. ഹര്‍ത്താല്‍ പ്രഖ്യാപനം അറിയാതെ യാത്രയ്ക്കും മറ്റും എത്തിയവര്‍ വാഹനമില്ലാതെ പ്രയാസപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com