ഒരു വര്‍ഷം വരെ പുലയില്ലെന്ന് തന്ത്രി ; ഓരോ സമുദായത്തിനും ഓരോ ആചാരം

മാതാപിതാക്കള്‍ മരിച്ചാല്‍ ഒരു വര്‍ഷം വരെ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തന്ത്രി കണ്ഠര് രാജീവര്
ഒരു വര്‍ഷം വരെ പുലയില്ലെന്ന് തന്ത്രി ; ഓരോ സമുദായത്തിനും ഓരോ ആചാരം

പത്തനംതിട്ട : മാതാപിതാക്കള്‍ മരിച്ചാല്‍ ഒരു വര്‍ഷം വരെ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ഓരോ സമുദായങ്ങള്‍ക്കും അവരവരുടേതായ രീതികള്‍ ഉണ്ടെന്നും തന്ത്രി വ്യക്തമാക്കിയതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു. 

ഞങ്ങളുടെയൊക്കെ കുടുംബത്തില്‍ മരണം നടന്നുകഴിഞ്ഞാല്‍ 12 ദിവസം വരെയാണ് പുല. അതിന് ശേഷം ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് തടസ്സമില്ല. മറ്റു ചില സമുദായങ്ങള്‍ക്കിടയില്‍ 16 കഴിയുന്നതു വരെ പുല നിലനില്‍ക്കാറുണ്ട്. അതിനു ശേഷം ക്ഷേത്രാരാധന നടത്തിവരികയാണ് പതിവെന്നും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. 

ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ശബരിമല യാത്രയും അറസ്റ്റുമാണ് പുല ആചാരത്തെക്കുറിച്ചുള്ള ചര്‍ച്ച സജീവമാക്കിയത്. അമ്മ മരിച്ച സുരേന്ദ്രന്‍ ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ശബരിമലയില്‍ പോയത് ആചാരലംഘനമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മാതാപിതാക്കള്‍ മരിച്ചാല്‍ ശബരിമലയില്‍ പോകുന്നതിന് ഒരു വര്‍ഷം വരെ പുലയുണ്ടെന്ന് തന്ത്രി സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നതായും സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് തന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com