ഇതര മതസ്ഥനെ വിവാഹം കഴിച്ചു, പെണ്‍കുട്ടിയെ വീട്ടുകാര്‍ ഭ്രാന്താലയത്തിലാക്കി; കോടതി ഇടപെട്ട് പുറത്തെത്തിച്ചു

നസ്ലിയയെ ഉമ്മയും അമ്മാവനും ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും തമിഴ്‌നാട്ടിലെ ഏര്‍വാഡിയിലെ മുസ്ലീം പണ്ഡിതര്‍ നടത്തുന്ന മാനസീകാരോഗ്യ കേന്ദ്രത്തിലാക്കുകയുമായിരുന്നു
ഇതര മതസ്ഥനെ വിവാഹം കഴിച്ചു, പെണ്‍കുട്ടിയെ വീട്ടുകാര്‍ ഭ്രാന്താലയത്തിലാക്കി; കോടതി ഇടപെട്ട് പുറത്തെത്തിച്ചു

കോഴിക്കോട്: ഇതര മതത്തില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ യുവതിയെ ഭ്രാന്താശുപത്രിയില്‍ പാര്‍പ്പിച്ച് വീട്ടുകാര്‍. ഏര്‍വാടിയിലെ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ കോടതി ഇടപെട്ട് ഭര്‍ത്താവിനൊപ്പം വിട്ടയച്ചു. 

സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഉമ്മയേയും അമ്മാവേയും അറസ്റ്റ് ചെയ്‌തെങ്കിലും പിന്നാലെ ജാമ്യത്തില്‍ വിട്ടു. ജൂലൈ പന്ത്രണ്ടിനായിരുന്നു വിവേകിന്റേയും നസ്ലിയുടേയും ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം. വൈരാഗി മഠത്തില്‍ വെച്ചായിരുന്നു ഇത്. എന്നാല്‍ ഈ മാസം 14ാം തിയതി നസ്ലിയയെ ഉമ്മയും അമ്മാവനും ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും തമിഴ്‌നാട്ടിലെ ഏര്‍വാഡിയിലെ മുസ്ലീം പണ്ഡിതര്‍ നടത്തുന്ന മാനസീകാരോഗ്യ കേന്ദ്രത്തിലാക്കുകയുമായിരുന്നു. 

എന്നാല്‍ ഭാര്യയെ കാണുവാനില്ലെന്ന് കാണിച്ച് വിവേക് പൊലീസില്‍ പരാതി നല്‍കിയതോടെ കാര്യങ്ങള്‍ ഇവരുടെ കയ്യില്‍ നിന്നും പോയി. നസ്ലിയയെ പൊലീസിന് മുന്‍പിലും പിന്നീട് കോടതിയിലും ഇവര്‍ക്ക് ഹാജരാക്കേണ്ടി വന്നു. വിവേക് മതം മാറിയാല്‍ വിവാഹം കഴിപ്പിച്ച് നല്‍കാമെന്നായിരുന്നു നസ്ലിയയുടെ വീട്ടുകാരുടെ നിലപാട്. എന്നാല്‍ വിവേകും നസ്ലിയയും ഇതിന് തയ്യാറായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com