കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ സര്‍വീസ് നിര്‍ത്തിവച്ചു; ഇനി രാത്രി പന്ത്രണ്ടുമണിക്ക് ശേഷം: പ്രതിഷേധക്കാരെ തടയാന്‍ കച്ചമുറുക്കി പൊലീസ്

നിരോധനാജ്ഞ നിലനില്‍ക്കുന്ന ശബരിമലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു.
കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ സര്‍വീസ് നിര്‍ത്തിവച്ചു; ഇനി രാത്രി പന്ത്രണ്ടുമണിക്ക് ശേഷം: പ്രതിഷേധക്കാരെ തടയാന്‍ കച്ചമുറുക്കി പൊലീസ്

പമ്പ: നിരോധനാജ്ഞ നിലനില്‍ക്കുന്ന ശബരിമലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു. രാത്രി എട്ടുമണിക്ക് നിര്‍ത്തിവച്ച പമ്പ-നിലയ്ക്കല്‍ സര്‍വീസ് ഇനി രാത്രി പന്ത്രണ്ടുമണിക്ക് ശേഷം പുനരാരംഭിക്കും. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവച്ചത്. 

പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ നടപടികള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് പൊലീസ്, കെഎസ്ആര്‍ടിസിയോട് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. രാത്രിയില്‍ കൂടുതല്‍ പ്രതിഷേധക്കാരെത്തിയേക്കാം എന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. 

നേരത്തെ സന്നിധാനം പൊലീസ് ഒമ്പതുപേരെ കരുതല്‍ തടങ്കലിലെടുത്ത് തിരികെ അയച്ചിരുന്നു. പ്രതിഷേധത്തിന് എത്തണം എന്ന ബിജെപി സംസ്ഥാന നേതത്വത്തിന്റെ സര്‍ക്കുലര്‍ അനുസരിച്ച് എത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് തിരിച്ചയത്. 

പ്രതിഷേധക്കാര്‍ എന്ന് സംശയമുളളവര്‍ക്ക് ശബരിമലയില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങുന്ന നോട്ടീസ് നല്‍കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. കഴിഞ്ഞദിവസം ശബരിമല സന്നിധാനത്ത് നട അടച്ചശേഷം നാമജപ പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. 69 പ്രതിഷേധക്കാരെയാണ് റിമാന്‍ഡ് ചെയ്തത്. ക്രമസമാധാനപ്രശ്‌നം കണക്കിലെടുത്തായിരുന്നു നടപടി. നിരോധനാജ്ഞ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അത്തരത്തിലുളള പ്രതിഷേധപരിപാടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com