'ഹിന്ദുക്കളറിയാന്‍: ഈ പുണ്യസ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുമായി താരതമ്യം ചെയ്താല്‍ ശബരിമല സ്വര്‍ഗമാണ്'

ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഗംഗോത്രി, യമുനോത്രി, കേദാര്‍നാഥ്, ബദരിനാഥ്, അമര്‍നാഥ് എന്നീ ക്ഷേത്രങ്ങളിലെ സൗകര്യങ്ങളുമായി താരതമ്യം ചെയ്താല്‍ ശബരിമല സ്വര്‍ഗമാണെന്ന് സ്വാമി സന്ദീപാനന്ദഗിരി
'ഹിന്ദുക്കളറിയാന്‍: ഈ പുണ്യസ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുമായി താരതമ്യം ചെയ്താല്‍ ശബരിമല സ്വര്‍ഗമാണ്'

ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഗംഗോത്രി, യമുനോത്രി, കേദാര്‍നാഥ്, ബദരിനാഥ്, അമര്‍നാഥ് എന്നീ ക്ഷേത്രങ്ങളിലെ സൗകര്യങ്ങളുമായി താരതമ്യം ചെയ്താല്‍ ശബരിമല സ്വര്‍ഗമാണെന്ന് സ്വാമി സന്ദീപാനന്ദഗിരി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത് പറഞ്ഞത്. പ്രളയത്തിന് ശേഷം തകര്‍ന്ന ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍വ്വസ്ഥിതിതിയില്‍ ആക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാചയപ്പെട്ടുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് സന്ദീപാനന്ദഗിരി മറ്റ് ക്ഷേത്രങ്ങളെയും ശബരിമലയെയും താരതമ്യം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്. 

സന്ദീപാനന്ദഗിരിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം: 

ഹിന്ദുക്കളറിയാന്‍ ഒപ്പം കേന്ദ്ര മന്ത്രി അല്‍ഫോണ്‍സറിയാനും,

ഹിന്ദുക്കളുടെ ആരാധനാലയങ്ങളിലെ സൗകര്യങ്ങളുടെ പരിശോധന നടത്തേണ്ടത് വാസ്തവത്തില്‍ ശബരിമലയിലല്ല.
ഇന്ത്യയില്‍ ഹിന്ദുക്കളുടെ പരമപവിത്രമായ 5 പുണ്യ ധാമങ്ങള്‍ എന്നറിയപ്പെടുന്നത് ഹിമാലയത്തിലെ ഗംഗോത്രി,യമുനോത്രി,കേദാര്‍ നാഥ്,ബദരിനാഥ് തുടങ്ങിയ ഇടങ്ങളും കാശ്മീരിലെ അമര്‍നാഥ് എന്ന ഗുഹാക്ഷേത്രവുമാണ്.

ഈ പുണ്യ ധാമങ്ങളിലെ ഭക്തരുടെ അടിസ്ഥാന സൗകര്യവും ശൗചാലയവുമെല്ലാം ശബരിമലയിലെ സൌകര്യവുമായി താരതമ്യം ചെയ്താല്‍ ശബരിമല സ്വര്‍ഗ്ഗമാണ് സാറന്മാരേ സ്വര്‍ഗ്ഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com