'അപമാനിച്ച് ഇറക്കി വിടാന്‍ നോക്കിയത് പാര്‍ട്ടിക്കാര്‍, മന്ത്രിപദം ഒഴിയണം എന്നായിരുന്നു ആവശ്യമെങ്കില്‍ കള്ളക്കേസിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല'; കടിച്ചുതൂങ്ങാന്‍ താനില്ലെന്ന് മാത്യു ടി തോമസ്

മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ വേണ്ടിയുള്ള നീക്കങ്ങളായിരുന്നു ഇതെല്ലാമെന്ന് വളരെ വൈകിയാണ് മനസിലായത്. ഇതിന്റെയൊന്നും ആവശ്യം ഉണ്ടായിരുന്നില്ലല്ലോ, അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന വ്യക്തിയല്ല താനെന്ന്
'അപമാനിച്ച് ഇറക്കി വിടാന്‍ നോക്കിയത് പാര്‍ട്ടിക്കാര്‍, മന്ത്രിപദം ഒഴിയണം എന്നായിരുന്നു ആവശ്യമെങ്കില്‍ കള്ളക്കേസിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല'; കടിച്ചുതൂങ്ങാന്‍ താനില്ലെന്ന് മാത്യു ടി തോമസ്

 കോട്ടയം: അപമാനിച്ച് കളങ്കിതനാക്കി ഇറക്കി വിടാന്‍ ശ്രമിച്ചത് തന്റെ പാര്‍ട്ടികാര്‍ തന്നെയാണെന്ന്  മന്ത്രി മാത്യു ടി തോമസ്. കള്ളക്കേസ് ഉണ്ടാക്കാന്‍ ശ്രമിക്കുകയും പ്രതിപക്ഷത്തേക്കാള്‍ രൂക്ഷമായി പാര്‍ട്ടിക്കുള്ളില്‍ ഇരുന്ന് വിമര്‍ശിക്കുകയും ചെയ്തു. തന്നെ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍  വിഫലമായതോടെ ഭാര്യ ഉള്‍പ്പടെയുള്ളവരെ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചുവെന്നും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി. 

മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ വേണ്ടിയുള്ള നീക്കങ്ങളായിരുന്നു ഇതെല്ലാമെന്ന് വളരെ വൈകിയാണ് മനസിലായത്. ഇതിന്റെയൊന്നും ആവശ്യം ഉണ്ടായിരുന്നില്ലല്ലോ, അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന വ്യക്തിയല്ല താനെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പാര്‍ട്ടി പിളര്‍ത്താനോ, മറ്റാരെങ്കിലുമായി ചേര്‍ന്ന് അധികാരം നിലനിര്‍ത്താനോ ഇല്ല. 

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സംഘടനയ്ക്ക് വഴിപ്പെടാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു. പിളര്‍പ്പിന് ശേഷം രണ്ട് എംഎല്‍എമാരില്‍ ഒതുങ്ങിയ പാര്‍ട്ടിയെ ഇപ്പോഴത്തെ നിലയില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഓര്‍മ്മയിലുണ്ടാവണം. പാര്‍ട്ടിവിട്ടു പോയവരെയെല്ലാം തിരികെ കൊണ്ടു വരാന്‍ സാധിച്ചത് അധ്യക്ഷനെന്ന നിലയില്‍ ഉണ്ടാക്കിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

 ഒന്നിലും അഭിരമിച്ചിട്ടില്ല. മന്ത്രിയാവണമെന്ന് ആഗ്രഹിച്ചതുമല്ല. അതുകൊണ്ട് തന്നെ അധികാരമില്ലാതെ ജീവിക്കാനും വിഷമമില്ലെന്നും മാത്യു ടി തോമസ് അഭിമുഖത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com