ഇനി വാട്ടിയ ഇലയിലെ പൊതിച്ചോറില്ല; സ്കൂളുകളിലെ ഉച്ചഭക്ഷണം ടിഫിൻ ബോക്സിൽ മതിയെന്ന് നിർദ്ദേശം 

സ്റ്റീൽ കുപ്പികളിൽ വെള്ളം കൊണ്ട് വരാൻ കുട്ടികളെ പ്രേരിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു
ഇനി വാട്ടിയ ഇലയിലെ പൊതിച്ചോറില്ല; സ്കൂളുകളിലെ ഉച്ചഭക്ഷണം ടിഫിൻ ബോക്സിൽ മതിയെന്ന് നിർദ്ദേശം 

കൊച്ചി: സ്കൂളുകളിൽ ഇനി പൊതിച്ചോറുകൾ കൊണ്ട് വരരുതെന്ന് പൊതു വിദ്യാഭ്യാസ ‌ഡയറക്ടറുടെ നിർദ്ദേശം. ഹരിത പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായാണ് പുതിയ നിയമം. ടിഫിൻ​​-സ്റ്റീൽ പാത്രങ്ങളിൽ മാത്രം ആഹാരം കൊണ്ട് വന്നാൽ മതിയെന്നാണ് പുതിയ നിയമം. സ്റ്റീൽ കുപ്പികളിൽ വെള്ളം കൊണ്ട് വരാൻ കുട്ടികളെ പ്രേരിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. 

ചില സ്കൂളുകൾ ഹരിത പെരുമാറ്റ ചട്ടം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ നിർദ്ദേശങ്ങൾ. സ്കൂളിലെ പൊതുവേദിയിൽ ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യരുതെന്നും പ്ലാസ്റ്റിക് കുപ്പിൾ,​ ക്യാരി ബാഗുകൾ പേപ്പർ കപ്പുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. പകരം സ്റ്റീൽ,​ കുപ്പി ഗ്ലാസുകൾ ഉപയോഗിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്ലക്സ്,​ ബാനറുകൾ, കൊടിതോരണങ്ങൾ, പ്ലാസ്റ്റിക് പൊതിഞ്ഞ ബൊക്കെ തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കണം. 

ആരോഗ്യകരമായ ജല ഉപഭോഗ സംസ്കാരവും കുട്ടികളിൽ വളർത്തണമെന്നും അതിന്റെ ഭാ​ഗമായി ബോധവത്കരണ ക്ലാസുകൾ നടത്താനും ശുദ്ദമായ കുടി വെള്ളം ലഭ്യമാക്കാനും വിദ്യാഭ്യാസ ‌ഡയറക്ടർ നിർദ്ദേശിച്ചു. ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കാനും സംസ്കരിക്കാനും സംവിധാനങ്ങൾ ക്രിമീകരിക്കണം. ശുചി മുറികളിൽ ജല ലഭ്യത ഉറപ്പാക്കണം. എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com