ജേക്കബ് തോമസ് എ എന്‍ രാധാകൃഷ്ണന്റെ പൊലീസിലെ പതിപ്പ്; മുന്‍ വിജിലന്‍സ് ഡയറക്ടറെ പരിഹസിച്ച് കടകംപളളി 

ശബരിമലയിലെ നിരോധനാജ്ഞയെ വിമര്‍ശിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പരിഹസിച്ച് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍
ജേക്കബ് തോമസ് എ എന്‍ രാധാകൃഷ്ണന്റെ പൊലീസിലെ പതിപ്പ്; മുന്‍ വിജിലന്‍സ് ഡയറക്ടറെ പരിഹസിച്ച് കടകംപളളി 

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞയെ വിമര്‍ശിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പരിഹസിച്ച് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ജേക്കബ് തോമസിന്റെ പരിഹാസത്തെ ഗൗരവത്തോടെ  കാണേണ്ട കാര്യമില്ലെന്ന് കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ പൊലീസിലെ പതിപ്പാണ് ജേക്കബ് തോമസ് എന്ന് മന്ത്രി പരിഹസിച്ചു. തീര്‍ത്ഥാടകരെ ഭയപ്പെടുത്തി ശബരിമലയിലേക്ക് വരുത്താതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കടകംപളളി ആരോപിച്ചു.

താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് ശബരിമല ദര്‍ശനത്തിന് ശേഷം പമ്പയില്‍ ജോക്കബ് തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ നടപടിയെ ജേക്കബ് തോമസ് പരിഹസിച്ചത്. അഞ്ചു പേരുള്ള വീടുകളിലും നിരോധനാജ്ഞ നടപ്പിലാക്കണമെന്നായിരുന്നു, ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച് ജേക്കബ് തോമസ് പറഞ്ഞത്.ഗതാഗതക്കുരുക്കുള്ള കുണ്ടന്നൂരിലും ഇത് നടപ്പാക്കണം. അവിശ്വാസികള്‍ എന്ന ഒരു വിഭാഗം ഇപ്പോള്‍ കേരളത്തില്‍ രൂപപ്പെടുന്നു. എല്ലാ സുപ്രിംകോടതി വിധികളും നടപ്പാക്കിയിട്ടുണ്ടോ ? നടപ്പിലാക്കാത്ത ഒരുപാട് സുപ്രിംകോടതി വിധികളുണ്ട്. ശബരിമല യുവതീ പ്രവേശനത്തില്‍ താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. 

യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന്, സ്ത്രീകള്‍ക്ക് ഇപ്പോള്‍ പോകാമെന്നാണല്ലോ വിധിയെന്ന് ജേക്കബ് തോമസ് പറഞ്ഞു. എന്നാല്‍ ചില കാര്യങ്ങള്‍ക്ക്, ഇപ്പോള്‍ കാത്തിരിക്കാം എന്ന മൂവ്‌മെന്റ് ഇപ്പോള്‍ സ്ത്രീകള്‍ അടക്കം ആരംഭിച്ചിട്ടുണ്ടല്ലോ. ഈ സന്ദര്‍ഭത്തില്‍ തീരുമാനം സ്ത്രീകള്‍ക്ക് തന്നെ വിടുന്നതാണ് നല്ലതെന്നും ജേക്കബ് തോമസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com