ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മടങ്ങവേ ഭര്‍ത്താവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു; വിവരമറിയാതെ ഭാര്യ യാത്ര ചെയ്തത് കിലോമീറ്ററുകള്‍

വിവാഹ വാര്‍ഷികാഘോഷം കഴിഞ്ഞ് ഭാര്യയോടൊപ്പം ജോലിസ്ഥലത്തേക്ക് മടങ്ങവെ ഭര്‍ത്താവ് ട്രെയിനില്‍ നിന്നു വീണു മരിച്ചു.
ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മടങ്ങവേ ഭര്‍ത്താവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു; വിവരമറിയാതെ ഭാര്യ യാത്ര ചെയ്തത് കിലോമീറ്ററുകള്‍

കാസര്‍കോട്: വിവാഹ വാര്‍ഷികാഘോഷം കഴിഞ്ഞ് ഭാര്യയോടൊപ്പം ജോലിസ്ഥലത്തേക്ക് മടങ്ങവെ ഭര്‍ത്താവ് ട്രെയിനില്‍ നിന്നു വീണു മരിച്ചു. ട്രെയിന്‍ കിലോമീറ്ററുകള്‍ പിന്നിട്ട ശേഷമാണ് ഭര്‍ത്താവ് മരിച്ച വിവരം ഭാര്യ അറിഞ്ഞത്. 

തൃശൂര്‍ വെങ്കിടങ്ങ് തോയകാവ് ഇറച്ചേം വീട്ടില്‍  ഇ.കെ.മുഹമ്മദലി (24)ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ വെബ് ഡിസൈനറായ  മുഹമ്മദലി ഭാര്യ മുംബൈ സ്വദേശിനി താഹിറയോടൊപ്പം തിങ്കളാഴ്ച രാത്രി തിരുവനന്തപുരം-നേത്രാവതി എക്‌സ്പ്രസില്‍ എസ്-3 സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുന്നതിനിടെ കളനാട് തുരങ്കത്തിനടുത്താണ് അപകടം.

സീറ്റില്‍ നിന്നു കൈ കഴുകാനായി പോയതായിരുന്നു മുഹമ്മദലി. ഏറെ സമയം കഴിഞ്ഞിട്ടും ഭര്‍ത്താവ് തിരിച്ചുവരാത്തതിനാല്‍ മറ്റു കോച്ചുകളില്‍ തിരിച്ചല്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്നു  കങ്കനാടി ജംങ്ഷനിലെത്തിയപ്പോഴാണ് ട്രെയിനില്‍ നിന്നു ഒരാള്‍ വീണ വിവരം സ്‌റ്റേഷനില്‍ നിന്ന് അറിയുന്നത്.

രാത്രിയോടെ താഹിറ ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം കണ്ടപ്പോഴാണ് മരിച്ചത് മുഹമ്മദലിയാണെന്നു തിരിച്ചറിഞ്ഞത്. 2017 നവംബര്‍ 26 നായിരുന്നു മുഹമ്മദലിയുടെയും താഹിറയുടെയും വിവാഹം കഴിഞ്ഞത്. ഇതു ആഘോഷിക്കാനാണ്  ഇരുവരും ഒരു മാസം മുന്‍പാണ് തൃശൂരിലെത്തിയത്.കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com