ഡ്രൈവിം​ഗിൽ വൈദ​ഗ്ധ്യമില്ലെങ്കിൽ ലൈസൻസ് കിട്ടില്ല ;  ടെസ്റ്റ് നിരീക്ഷിക്കുക ഇനി 12 കാമറകൾ ; ഫാൻസി നമ്പർ ഓൺലൈൻ വഴി മാത്രം ; അടിമുടി മാറ്റത്തിനൊരുങ്ങി മോട്ടോർവാഹന വകുപ്പ്

ഡ്രൈ​വി​ങ്​ പ​രീ​ക്ഷ പൂ​ർ​ണ​മാ​യും സോ​ഫ്​​റ്റ്​​വെ​യ​ർ സ​ഹാ​യ​ത്തോ​ടെ​യാ​ക്കാ​നാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം
ഡ്രൈവിം​ഗിൽ വൈദ​ഗ്ധ്യമില്ലെങ്കിൽ ലൈസൻസ് കിട്ടില്ല ;  ടെസ്റ്റ് നിരീക്ഷിക്കുക ഇനി 12 കാമറകൾ ; ഫാൻസി നമ്പർ ഓൺലൈൻ വഴി മാത്രം ; അടിമുടി മാറ്റത്തിനൊരുങ്ങി മോട്ടോർവാഹന വകുപ്പ്

കൊ​ച്ചി: എങ്ങിനെയെങ്കിലും ഡ്രൈവിം​ഗ് ടെസ്റ്റ് പാസ്സാകാമെന്ന് കരുതി ഇനി ചെല്ലേണ്ട. ഡ്രൈ​വി​ങ്​ പ​രീ​ക്ഷ പൂ​ർ​ണ​മാ​യും സോ​ഫ്​​റ്റ്​​വെ​യ​ർ സ​ഹാ​യ​ത്തോ​ടെ​യാ​ക്കാ​നാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. പഠിതാവിന്റെ ഡ്രൈ​വി​ങ്​ പാ​ട​വം നി​രീ​ക്ഷി​ക്കാ​ൻ ഇനി 12ഒാ​ളം കാ​മ​റ​ക​ളു​ണ്ടാ​കും. ഡ്രൈ​വി​ങ്​ ടെ​സ്​​റ്റ്​ വി​ജ​യ​വും പ​രാ​ജ​യ​വും തീ​രു​മാ​നി​ക്കു​ന്ന​തും പൂ​ർ​ണ​മാ​യും ക​മ്പ്യൂ​ട്ട​ർ സ​ഹാ​യ​ത്തോ​ടെ​യാ​കും. ഡ്രൈ​വി​ങ്ങി​ൽ മ​തി​യാ​യ വൈ​ദ​ഗ്​​ധ്യ​വും ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ അ​റി​വും ഇ​ല്ലാ​ത്ത​വ​ർ​ക്ക്​ ടെ​സ്​​റ്റ്​ പാ​സാ​കാമെന്ന മോഹം വേണ്ട. ത്രീ​വീ​ല​ർ ലൈ​സ​ൻ​സ്​ ഇ​ല്ലാ​താ​കു​ന്ന​തോ​ടൊ​പ്പം ഹെ​വി വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള ലൈ​സ​ൻ​സ്​ ഏ​കീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വാ​ഹ​നം വി​ൽ​ക്കു​ന്ന​യാ​ൾ​ത​ന്നെ വാ​ങ്ങു​ന്ന​യാ​ൾ​ക്ക്​ ഉ​ട​മ​സ്​​ഥാ​വ​കാ​ശം മാ​റ്റി​ന​ൽ​ക​ണ​മെ​ന്ന​തും പു​തി​യ മാ​റ്റ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ത്തി​ൽ ത​യാ​റാ​ക്കു​ന്നു എ​ന്ന​താ​ണ്​ മ​റ്റൊ​രു പ​രി​ഷ്​​കാ​രം. ഇ​തോ​ടെ നി​ല​വി​ലെ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സിന്റെ രൂ​പ​വും സ്വ​ഭാ​വ​വും  മാ​റും. സം​സ്​​ഥാ​ന​ത്തെ എ​ല്ലാ ആ​ർ.​ടി ഒാ​ഫി​സു​ക​ളു​ടെ​യും പ​രി​ധി​യി​ലു​ള്ള ലൈ​സ​ൻ​സു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ത്തി​ലാ​കും ത​യാ​റാ​ക്കു​ക. ഇ​വ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ലൈ​സ​ൻ​സി​നോ​ട്​ കി​ട​പി​ടി​ക്കും വി​ധം അ​ച്ച​ടി​യി​ൽ ഉ​ൾ​പ്പെ​ടെ ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​യി​രി​ക്കും. 15 വ​ർ​ഷം വ​രെ ഒ​രു കേ​ടും കൂ​ടാ​തെ ഇ​വ സൂ​ക്ഷി​ക്കാ​നാ​കും. നി​ല​വി​ൽ അ​ത​ത്​ ആ​ർ.​ടി ഒാ​ഫി​സു​ക​ളാ​ണ്​ ലൈ​സ​ൻ​സ്​ ത​യാ​റാ​ക്കു​ന്ന​ത്.

ഫാ​ൻ​സി ന​മ്പ​റു​ക​ൾ​ക്ക്​ ഇ​ട​നി​ല​ക്കാ​രു​മാ​യി ചേ​ർ​ന്ന്​ ന​ട​ത്തു​ന്ന ഒ​ത്തു​ക​ളി​ക​ൾ​ക്കും സർക്കാർ കടിഞ്ഞാണിടുന്നു. ഇതുവഴി സ​ർ​ക്കാ​റി​ന്​ വ​രു​മാ​നം ന​ഷ്​​ട​പ്പെ​ടു​ന്ന അ​വ​സ്​​ഥ​ക്കും പ​രി​ഹാ​ര​മാ​കു​ന്നു. ഫാ​ൻ​സി ന​മ്പ​ർ വി​ത​ര​ണം പൂ​ർ​ണ​മാ​യും ഒാ​ൺ​ലൈ​ൻ വ​ഴി​യാ​ക്കാ​ൻ മോട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ന​ട​പ​ടി തു​ട​ങ്ങി. വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ സേ​വ​ന​ങ്ങ​ളും ലൈ​സ​ൻ​സ്​ ന​ട​പ​ടി​ക​ളും ല​ളി​ത​വും സു​താ​ര്യ​വു​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യ വാ​ഹ​ൻ, സാ​ര​ഥി സോ​ഫ്​​റ്റ്​​വെ​യ​റു​ക​ൾ സം​സ്​​ഥാ​ന​ത്തും ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണി​ത്.

വാ​ഹ​ന ഉ​ട​മ​ക​ൾ ഫാ​ൻ​സി ന​മ്പ​ർ ബു​ക്ക്​ ചെ​യ്​​ത്​ ഇ​ട​നി​ല​ക്കാ​ർ വ​ഴി കൈ​ക്ക​ലാ​ക്കു​ക​യും ഇ​തു​വ​ഴി അ​ർ​ഹ​മാ​യ വ​രു​മാ​നം സ​ർ​ക്കാ​റി​ന്​ ല​ഭി​ക്കാ​തെ​പോ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ന​ട​പ​ടി പൂ​ർ​ണ​മാ​യും ഒാ​ൺ​ലൈ​നാ​കു​ന്ന​തോ​ടെ ലോ​​ക​ത്തെ​വി​ടെ​യി​രു​ന്നും ഫാ​ൻ​സി ന​മ്പ​ർ ലേ​ല​ത്തി​ൽ പങ്കെടു​ക്കാം. വാ​ഹ​ന ഉ​ട​മ​യോ പ്ര​തി​നി​ധി​യോ നേ​രി​ട്ട്​ ഒാ​ഫി​സി​ൽ ഹാ​ജ​രാ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെന്നതും ഈ പരിഷ്കാരത്തിന്റെ സവിശേഷതയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com