പൊലീസിനെ കണ്ട് പെട്ടെന്ന് ബൈക്ക് നിര്‍ത്തി, പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു

മകളുടെ വിവാഹം അടുത്ത മാസം നിശ്ചയയിച്ചിരിക്കെ, വിവാഹ ഒരുക്കങ്ങള്‍ക്കായി മറ്റൊരാളുടെ ബൈക്കിന് പിന്നിലിരുന്ന് പോകുമ്പോഴായിരുന്നു സംഭവം
പൊലീസിനെ കണ്ട് പെട്ടെന്ന് ബൈക്ക് നിര്‍ത്തി, പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു

കടയ്ക്കല്‍: പൊലീസിന് കണ്ട് പെട്ടെന്ന് നിര്‍ത്തിയ ബൈക്കിന് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. വാഹനപരിശോധന നടത്തുന്ന പൊലീസിന് കണ്ട് ബൈക്ക് പെട്ടെന്ന് നിര്‍ത്തിയപ്പോഴായിരുന്നു അപകടം. 

ബൈക്കിന് പിന്നിലിരിക്കുകയായിരുന്ന മണലുവട്ടം പുത്തന്‍വിളയില്‍ അബ്ദുല്‍റഷീദ്(70) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30ന് ദര്‍പ്പക്കാട്ടില്‍ വെച്ചായിരുന്നു അപകടം. റഷീദിന്റെ മകളുടെ വിവാഹം അടുത്ത മാസം നിശ്ചയയിച്ചിരിക്കെ, വിവാഹ ഒരുക്കങ്ങള്‍ക്കായി മറ്റൊരാളുടെ ബൈക്കിന് പിന്നിലിരുന്ന് പോകുമ്പോഴായിരുന്നു സംഭവം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com