ബിജെപി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; ദയാവധം അനുവദിക്കണം: രാഷ്ട്രപതിക്ക് കത്തുമായി ഉന ആക്രമണത്തിലെ ഇരകള്‍

തങ്ങള്‍ക്ക് ദയാവധം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗുജറാത്തില ഉനയില്‍ ആള്‍ക്കുട്ട ആക്രമണത്തിന് ഇരയായ ദലിതര്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് കത്തെഴുതി.
ബിജെപി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; ദയാവധം അനുവദിക്കണം: രാഷ്ട്രപതിക്ക് കത്തുമായി ഉന ആക്രമണത്തിലെ ഇരകള്‍

ഉന: തങ്ങള്‍ക്ക് ദയാവധം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗുജറാത്തില ഉനയില്‍ ആള്‍ക്കുട്ട ആക്രമണത്തിന് ഇരയായ ദലിതര്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് കത്തെഴുതി. ആക്രണത്തിന് ശേഷം ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ ഒരു വാഗ്ദാനവും പാലിക്കാതെ വന്നതോടെയാണ് ഇവര്‍ ദയാവധം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ഇരകളിലൊരാള്‍ ഡിസംബര്‍ ഏഴുമുതല്‍ ഡല്‍ഹിയില്‍ മരണം വരെ നിരാഹാര സമരം ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

തങ്ങളുടെ കുടുംബത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ അന്നത്തെ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ നല്‍കിയ ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് ഇരയായവരിലൊരാളായ വഷ്‌റാം സര്‍വ്വയ്യ പറയുന്നു. ഓരോ ഇരയ്ക്കും അഞ്ച് ഏക്കര്‍ സ്ഥലം നല്‍കുമെന്ന് ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. യോഗ്യതകള്‍ക്ക് അനുസരിച്ച് ജോലി നല്‍കാമെന്നും വികസിത പ്രദേശങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാമെന്നും വാക്ക് കൊടുത്തിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഒരു വാഗ്ദാനം പോലും പാലിക്കപ്പെട്ടില്ലെന്ന് സര്‍വ്വയ്യ ചൂണ്ടിക്കാട്ടുന്നു. 

വഷ്‌റാം, സഹോദരന്‍ രമേശ്, പിതാവ് ബാബു,അമ്മ കുന്‍വാര്‍ എന്നിവരും മറ്റ് എട്ട് ദലിത് സമുദായാംഗങ്ങളുമാണ് 2016ജൂലൈ 11ന് നടന്ന ആക്രമണത്തിന് ഇരയായത്. ഗോവധം ആരോപിച്ചായിരുന്നു ഇവരെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com