ആരേയും പോറലേല്‍പ്പിക്കാനില്ല; കിത്താബ് നാടകം മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ പിന്‍വലിച്ചു; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കില്ല

വിവാദമായ സ്‌കൂള്‍ നാടകം 'കിത്താബ്' പിന്‍വലിച്ചു. നാടകം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അവതരിപ്പിക്കേണ്ടെന്ന് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ തീരുമാനിച്ചു
ആരേയും പോറലേല്‍പ്പിക്കാനില്ല; കിത്താബ് നാടകം മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ പിന്‍വലിച്ചു; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കില്ല

കോഴിക്കോട്: വിവാദമായ സ്‌കൂള്‍ നാടകം 'കിത്താബ്' പിന്‍വലിച്ചു. നാടകം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അവതരിപ്പിക്കേണ്ടെന്ന് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ തീരുമാനിച്ചു. ഇസ്‌ലാം മതത്തെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് നാടകത്തിന് എതിരെ ഒരുവിഭാഗം രംഗത്ത് വന്ന സാഹചര്യത്തിലാണിത്. 

നാടകത്തിലെ ചില പരാമര്‍ശങ്ങളും സന്ദര്‍ഭങ്ങളും ഒരു പ്രത്യേകവിഭാഗത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കിയ സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും പോറലേല്‍പ്പിച്ചുകൊണ്ട് നാടകം തുടര്‍ന്ന് അവതരിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പി.കെ. കൃഷ്ണദാസ്, പ്രധാനാധ്യാപകന്‍ ടി.വി.രമേശന്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

വടകരയില്‍നടന്ന കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍വിഭാഗം നാടകമത്സരത്തില്‍ ഒന്നാംസ്ഥാനം കിട്ടിയത് മേമുണ്ട എച്ച്.എസ്.എസിന്റെ ഈ നാടകത്തിനായിരുന്നു. ഉണ്ണി. ആറിന്റെ 'വാങ്ക്' എന്ന ചെറുകഥയുടെ സ്വതന്ത്ര നാടക ആവിഷ്‌കാരമായിരുന്നു ഇത്. റഫീഖ് മംഗലശ്ശേരിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. 

മുസ്‌ലിം പള്ളിയില്‍ വാങ്ക് വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് നാടകം പറയുന്നത്. 'കിത്താബ് ഇസ്‌ലാമിന് എതിരാണ് എന്നാരോപിച്ചായിരുന്നു മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയത്.  തന്റെ അനുവാദമില്ലാതെയാണ് നാടകമാക്കിയതെന്നും. 'വാങ്ക്' പറയുന്ന രാഷ്ട്രീയമല്ല 'കിത്താബ്' പറയുന്നത് എന്നും ആരോപിച്ച് ഉണ്ണി ആര്‍ രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com