ഉപതെരഞ്ഞടുപ്പ് ഫലം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനുള്ള അംഗീകാരമെന്ന് ഇപി ജയരാജന്‍

ഉപതെരഞ്ഞടുപ്പ് ഫലം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനുള്ള അംഗീകാരമെന്ന് ഇപി ജയരാജന്‍
ഉപതെരഞ്ഞടുപ്പ് ഫലം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനുള്ള അംഗീകാരമെന്ന് ഇപി ജയരാജന്‍

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ സ്വീകരിച്ച നയത്തിനുള്ള അംഗീകാരമാണ് ഉപതെരഞ്ഞടുപ്പ് ഫലമെന്ന് മന്ത്രി ഇപി ജയരാജന്‍. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് സര്‍ക്കാര്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും ജയരാജന്‍ പറഞ്ഞു. ശബരിമല യുവതി പ്രവേശന വിവേദമായിരുന്നു ഉപതെരഞ്ഞടുപ്പില്‍ മുഖ്യവിഷയം. ഇത് തെരഞ്ഞടുപ്പില്‍ ഇടതുമുന്നണിക്ക് ക്ഷീണമാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

14 ജില്ലകളിലെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 21 സീറ്റുകള്‍ നേടി. യുഡിഎഫ് 12 ഇടങ്ങളില്‍ ജയിച്ചപ്പോള്‍ ബിജെപിയും എസ്ഡിപിഐയും രണ്ടു വീതം സീറ്റുകളും നേടി.

തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ ഉപതിഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡും എല്‍ഡിഎഫ് നേടി. ഒരു വാര്‍ഡ് ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കുകയും നാലെണ്ണം നിലനിര്‍ത്തുകയുമായിരുന്നു. 

ആലപ്പുഴ

ആലപ്പുഴയില്‍ ഫലം ഇങ്ങനെ: ബിജെപി  2, സിപിഎം  1, കോണ്‍ഗ്രസ്  1, എസ്ഡിപിഐ  1. തകഴി പഞ്ചായത്ത് അഞ്ചാം വാര്‍ഡ്, കാവാലം 10ാം വാര്‍ഡ് എന്നിവയാണു ബിജെപി ജയിച്ചത്. രണ്ടിടത്തും കോണ്‍ഗ്രസില്‍നിന്നു സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ സിപിഎം സീറ്റ് നിലനിര്‍ത്തി. തകഴി 11ാം വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. പുന്നപ്ര തെക്ക് എസ്ഡിപിഐ നിലനിര്‍ത്തി.

എറണാകുളം
എറണാകുളത്തെ അഞ്ച് വാര്‍ഡുകളിലേക്കായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ അഞ്ചിലും എല്‍ഡിഎഫ് ജയിച്ചു. യുഡിഎഫില്‍ മൂന്ന് വാര്‍ഡുകള്‍ പിടിച്ചെടുക്കുകയും രണ്ടെണ്ണം നിലനിര്‍ത്തുകയുമായിരുന്നു. കോട്ടുവള്ളി 22ാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് 92 വോട്ടുകള്‍ക്ക് പിടിച്ചെടുത്ത് എല്‍ഡിഎഫിലെ ആശസിന്തില്‍ ജയിച്ചു. വടക്കേക്കര പഞ്ചായത്തിലെ കിഴക്ക് ഒമ്പതാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലെ ടി.ജോസ് പിടിച്ചെടുത്തു. പറവൂര്‍ വാവ്ക്കാട് ഡിവിഷന്‍ 821 വോട്ടിന് എല്‍ഡിഎഫിലെ രജിതാശങ്കര്‍ ജയിച്ചു. തൃപ്പൂണിത്തറയില്‍ 49ാം ഡിവിഷനില്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലെ കെ.ജെ.ജോഷി പിടിച്ചെടുത്തു. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 22ാം വാര്‍ഡ് എല്‍ഡിഎഫിലെ വി.കെ.സമ്പത്ത് കുമാര്‍ ജയിച്ചു.

പത്തനംതിട്ട

പത്തനംതിട്ട നഗരസഭയില്‍ കുലശേഖപരപതി വാര്‍ഡില്‍ യുഡിഎഫ് വിമതനു ജയം. കെഎസ്.യു ജില്ലാ പ്രസിഡന്റായിരുന്ന അന്‍സര്‍ മുഹമ്മദാണു ജയിച്ചത്. വിമത സ്ഥാനാര്‍ഥിയായി മല്‍സരിച്ച അന്‍സറിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. 443 വോട്ടിനായിരുന്നു ജയം.

ത്രികോണ മത്സരം നടന്ന പന്തളം നഗരസഭയിലെ പത്താം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു. സിപിഎം ഇത്തവണ മൂന്നാംസ്ഥാനത്തായി. രണ്ടാം സ്ഥാനം കോണ്‍ഗ്രസിനാണ്. എസ്ഡിപി276,യുഡിഎഫ്267, എല്‍ഡിഎഫ്249, ബിജെപി12.

ഇടുക്കി

ഇടുക്കിയില്‍ ഒരിടത്ത് സ്വതന്ത്രനും രണ്ടിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ജയിച്ചു.
കുടയത്തൂര്‍ പഞ്ചായത്തിലെ കൈപ വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയെ അട്ടിമറിച്ചു സിപിഐ സ്വതന്ത്ര സ്ഥാനാര്‍ഥിക്കു വിജയം. സിപിഐ പ്രതിനിധി പി.കെ. ശശി ആണു 73 വോട്ടുകള്‍ക്കു സിപിഎമ്മിലെ രാജന്‍ പുന്നപ്പാറയെ പരാജയപ്പെടുത്തിയത്. 

അടിമാലി പഞ്ചായത്തിലെ തലമാലി വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സഥാനാര്‍ഥി മഞ്ജു ബിജു 133 വോട്ടിന് സിപിഎമ്മിലെ സ്മിത മുനിസ്വാമിയെ പരാജയപ്പെടുത്തി. കൊന്നത്തടി പഞ്ചായത്തിലെ മുനിയറ നോര്‍ത്ത് വാര്‍ഡ് സിപിഎമ്മില്‍നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു. 194 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിനോയ് മാത്യു, സിപിഎമ്മിലെ സുധീഷ് ജോബിയെ പരാജയപ്പെടുത്തിയത്.

കണ്ണൂര്‍

കണ്ണൂരില്‍ നാലിടത്ത് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ എല്‍ഡിഎഫും രണ്ടു സീറ്റുകള്‍ യുഡിഎഫും നിലനിര്‍ത്തി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വന്‍കുളത്ത് വയല്‍ ഡിവിഷനില്‍ സിപിഎമ്മിലെ പി.പ്രസീതയാണ് വിജയിച്ചത്.  ഭൂരിപക്ഷം 1717. പന്ന്യനൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ എല്‍ഡിഎഫിലെ സുലാഫ ശംസുദ്ദീന്‍ 229 വോട്ടിന് ജയിച്ചു. ന്യൂമാഹി പഞ്ചായത്തിലെ ചവോക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ സി.കെ. മഹ്‌റൂഫ് വിജയിച്ചു. ഭൂരിപക്ഷം 50. നടുവില്‍ പഞ്ചായത്ത് അറക്കല്‍ത്താഴെ വാര്‍ഡില്‍ യുഡിഎഫിലെ മുഹമ്മദ് കുഞ്ഞി 594 വോട്ടിന് ജയിച്ചു.

കാസര്‍ഗോഡ്
കാസര്‍ഗോഡ് ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന രണ്ടു വാര്‍ഡുകളും എല്‍ഡിഎഫ് നിലനിര്‍ത്തി. കയ്യൂര്‍ ചീമേനി പഞ്ചയത്തിലെ അഞ്ചാം വാര്‍ഡില്‍ പി.ഇന്ദിര 300 വോട്ടിനും ബേഡഡുക്ക പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ സിപിഎമ്മിലെ ബിജു തായം 543 വോട്ടിനും ജയിച്ചു.

തിരുവനന്തപുരം

തിരുനന്തപുരത്ത് തിരഞ്ഞെടുപ്പ് നടന്ന മൂന്നിടങ്ങളില്‍ രണ്ടിടത്ത് യുഡിഎഫ് ജയിച്ചു. ഒരിടത്ത് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ നെല്ലിമൂട് വാര്‍ഡാണ് സിപിഎമ്മിലലെ എല്‍.ചന്ദ്രിക പിടിച്ചെടുത്തത്. ബാലരാമപുരം പഞ്ചായത്തിലെ പാലച്ചല്‍കോണം വാര്‍ഡില്‍ യുഡിഎഫിലെ രാജന്‍ വിജയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 12ാം വാര്‍ഡില്‍ യുഡിഎഫിലെ കെ.ഷീലാസ് വിജയിച്ചു.

കൊല്ലം
കൊല്ലത്ത് ഒരു വാര്‍ഡിലേക്ക് മാത്രമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫിലെ ലീനാ റാണി പിടിച്ചെടുത്തു. 146  വോട്ടിനാണ് ജയിച്ചത്.

കോട്ടയം
കോട്ടയത്ത്  രാമപുരം പഞ്ചായത്തിലെ 18ാം വാര്‍ഡിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പുണ്ടായത്. ഇവിടെ യുഡിഎഫ് മുന്നണിയിലല്ലാതെ മത്സരിച്ച കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബെന്നി തെരുവത്താണ് 129 വോട്ടിന്റെ ഭൂരപക്ഷത്തില്‍ ജയിച്ചത്.

മലപ്പുറം

മലപ്പുറം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പു നടന്ന 4 വാര്‍ഡുകളില്‍ രണ്ടു സ്ഥലത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. അമരമ്പലം ഉപ്പുവള്ളി വാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. വളാഞ്ചേരി നഗരസഭയിലെ മീമ്പാറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം. ഫാത്തിമ നസിയ 55 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച് വാര്‍ഡ് നിലനിര്‍ത്തി. 

അമരമ്പലം പഞ്ചായത്ത് ഉപ്പുവള്ളിയില്‍ എല്‍ഡിഎഫ് (സ്വത) സ്ഥാനാര്‍ഥി അനിതാ രാജു 146 വോട്ടിനു ജയിച്ചു. വട്ടംകുളം പഞ്ചായത്ത് മേല്‍മുറിയില്‍ എല്‍ഡിഎഫിലെ കെ.വി. കുമാരന്‍ 61 വോട്ടിന് വാര്‍ഡ് നിലനിര്‍ത്തി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഐക്കരപ്പടി ഡിവിഷനില്‍ യുഡിഎഫിലെ ഫൈസല്‍ കൊല്ലോളി 1354 വോട്ടിനു ജയിച്ച് ഡിവിഷന്‍ നിലനിര്‍ത്തി.

പാലക്കാട് 
പാലക്കാട് ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന രണ്ടു വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. തൃത്താല ബ്ലോക്ക് പഞ്ചായ്തതിലെ കോതിച്ചിറ ഡിവിഷനില്‍ 2373 വോട്ടിന് സിപിഎം സ്ഥാനാര്‍ത്ഥി ജയിച്ചു.

പുതുപരിയാരം പഞ്ചായത്തിലെ 21ാം വാര്‍ഡില്‍ എല്‍ഡിഎഫിലെ എം.ഷിമല്‍ കുമാര്‍ ജയിച്ചു.

വയനാട് 

ബത്തേരി നഗരസഭയിലെ എട്ടാം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ റിനു ജോണാണ് ജയിച്ചത്.

കോഴിക്കോട് 

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പാലേരി ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. എന്‍സിപി സ്ഥാനാര്‍ഥി കിഴക്കയില്‍ ബാലന്‍ 1,212 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിലെ അസീസ് ഫൈസിയെ (മുസ്ലിം ലീഗ്) തോല്‍പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എന്‍സിപി നേതാവ് പി.പി.കൃഷ്ണാനന്ദ് മരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com