കേന്ദ്രസര്‍ക്കാര്‍ ഇതും മുടക്കുമോ?; നവകേരള നിര്‍മാണത്തിന്  840കോടി വായ്പ വാഗ്ദാനം ചെയ്ത് ജര്‍മനി

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 840 കോടി രൂപ വായ്പ നല്‍കാന്‍ തയ്യാറാണെന്ന്‌ ജര്‍മനി.
കേന്ദ്രസര്‍ക്കാര്‍ ഇതും മുടക്കുമോ?; നവകേരള നിര്‍മാണത്തിന്  840കോടി വായ്പ വാഗ്ദാനം ചെയ്ത് ജര്‍മനി

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 840 കോടി രൂപ വായ്പ നല്‍കാന്‍ തയ്യാറാണെന്ന്‌ ജര്‍മനി. ജര്‍മന്‍ സര്‍ക്കാരിനു കീഴിലുള്ള വികസന ബാങ്ക് ആയ കെഎഫ്ഡബ്ല്യു ആണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. വിദഗ്ധസംഘത്തെ കേരളത്തിലയച്ച് പ്രളയനാശനഷ്ടം വിലയിരുത്തിയ ശേഷമാണീ വാഗ്ദാനം. പലിശനിരക്ക് നാമമാത്രമായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലേ വായ്പയെടുക്കാന്‍ കഴിയൂ. 

പ്രളയത്തിന് പിന്നാലെ ഓഗസ്റ്റ് 18 ജര്‍മനിയില്‍നിന്നുള്ള വിദഗ്ധര്‍ കേരളത്തിലെത്തിയിരുന്നു. 3 ദിവസം ഇവര്‍ പ്രളയമേഖലകള്‍ സന്ദര്‍ശിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കാന്‍ കെഎഫ്ഡബ്ല്യു തീരുമാനിച്ചത്. എന്നാല്‍, യുഎഇ ഉള്‍പ്പെടെ വിദേശരാജ്യങ്ങളുടെ സാമ്പത്തികസഹായം സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കിയതോടെ അവര്‍ തീരുമാനം മരവിപ്പിച്ചു. 

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്നതും ജര്‍മന്‍ വികസനബാങ്കാണ്. 760 കോടി രൂപയാണ് വായ്പ അനുവദിച്ചത്.  രണ്ട് ശതമാനമാണ് പലിശ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com