മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമില്ല. പകര്‍ച്ചവ്യാധി ഭീഷണിയെ തുടര്‍ന്ന് മാനന്തവാടി മത്സ്യ- മാംസ മാര്‍ക്കറ്റ് അടച്ചുപൂട്ടി

സബ്കളക്റ്ററുടെ ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ എത്തി മാര്‍ക്കറ്റ് പൂട്ടി സീല്‍ ചെയ്യുകയായിരുന്നു
മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമില്ല. പകര്‍ച്ചവ്യാധി ഭീഷണിയെ തുടര്‍ന്ന് മാനന്തവാടി മത്സ്യ- മാംസ മാര്‍ക്കറ്റ് അടച്ചുപൂട്ടി

കല്‍പ്പറ്റ; മാലിന്യം സംസ്‌കരിക്കാന്‍ സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് മത്സ്യ- മാംസ മാര്‍ക്കറ്റ് അടച്ചുപൂട്ടി. മാനനന്തവാടി നഗരസഭയുടെ കീഴിലുള്ള മാര്‍ക്കറ്റാണ് സബ്കളക്റ്റര്‍ ഇടപെട്ട് പൂട്ടിയത്. മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനം ഇല്ലാത്തതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയുള്ളതിനാലാണ് മാര്‍ക്കറ്റ് അടച്ചുപൂട്ടിയത്. സബ്കളക്റ്ററുടെ ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ എത്തി മാര്‍ക്കറ്റ് പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. 

മതിയായ മാലിന്യ സംസ്‌കരണ സംവിധാനം മാര്‍ക്കറ്റില്‍ ഇല്ല എന്ന് പറഞ്ഞ് സബ് കളക്റ്റര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. ഇത്തരത്തിലുള്ള മോശം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് പൊതുജനങ്ങള്‍ ഭീഷണിസൃഷ്ടിക്കുമെന്നാണ് കളക്റ്റര്‍ ഉത്തരവില്‍ പറയുന്നത്. മാലിന്യസംസ്‌കരണം നടക്കാത്ത മാര്‍ക്കറ്റ് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമെന്നും അതിനാല്‍ തുറന്നു പ്രവര്‍ത്തിക്കരുതെ്ന്നാണ് കളക്റ്റര്‍ പറയുന്നത്. 

മാര്‍ക്കറ്റ് പൂട്ടിയതോടെ നഗരത്തിലെ മത്സ്യമാംസ വില്‍പ്പന ഏതാണ്ട് പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. തൊഴിലാളികള്‍ സബ്ബ് കളക്ടറോടും നഗരസഭ അധികൃതരോടും ചര്‍ച്ച നടത്തിയെങ്കിലും മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കിയാല്‍ മാത്രമേ മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിക്കു എന്ന നിലപാടിലായിരുന്നു സബ്ബ് കളക്ടര്‍. ഇതിന് ആറുമാസത്തെ സാവകാശം വേണമെന്ന് നഗരസഭ അറിയിച്ചതോടെ 50 ലക്ഷത്തോളം രൂപ മുടക്കി മാര്‍ക്കറ്റ്  ലേലം പിടിച്ച തൊഴിലാളികളുടെ ജീവിതം വഴിമുട്ടി. അതേ സമയം നഗരസഭയുടെ അനാസ്ഥക്കെതിരെ സമരം നടത്തുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com