രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ തള്ളി; വേണമെങ്കില്‍ ജയിലില്‍ എത്തി ചോദ്യം ചെയ്യാം

രഹ്ന ഫാത്തിമയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി തള്ളി 
രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ തള്ളി; വേണമെങ്കില്‍ ജയിലില്‍ എത്തി ചോദ്യം ചെയ്യാം

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ പത്തനംതിട്ട സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി തള്ളി. പൊലീസിന് ജയിലില്‍ എത്തി രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാവുന്നതാണെന്നും കോടതി വ്യക്തമാക്കി. രഹ്നയുടെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.

അതേസമയം രഹ്ന ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യുന്നതിനായി രഹ്നയെ മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 

ശബരിമലയില്‍ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ കറുപ്പുടുത്ത് അയ്യപ്പവേഷത്തില്‍ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് രഹ്ന സമൂഹമാധ്യമങ്ങളില്‍ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ ശബരിമല ദര്‍ശനത്തിനെത്തിയ രഹ്നയെ പ്രതിഷേധക്കാര്‍ തടയുകയും ചെയ്തിരുന്നു. കോട്ടയം സ്വദേശി നല്‍കിയ പരാതിയിലാണ് രഹ്നയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com