ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി

ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ നീട്ടി.
ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി

പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ നീട്ടി. സന്നിധാനം, പമ്പ, നിലക്കല്‍, ഇലവുങ്കല്‍ എന്നിവടങ്ങളിലെ നിരോധനാജ്ഞ നാല് ദിവസം കൂടി തുടരും. ഡിസംബര്‍ നാല് വരെ നീട്ടിയതായാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. നിലവിലെ നിരോധനാജ്ഞയുടെ കാലാവധി വെള്ളിയാഴ്ച രാത്രി അവസാനിക്കാനിരിക്കെയാണ് ഉത്തരവ്.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നീ സ്ഥലങ്ങളില്‍ ദിവസങ്ങളായി നിരോധനാജ്ഞയാണ്. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് ജില്ലാ പൊലീസ് മേധാവി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശബരിമല എഡിഎമ്മിന്റെ റിപ്പോര്‍ട്ടും പരിഗണിച്ച ശേഷമാണു തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com