ഇന്ധനവില വർധനയ്ക്ക് കാരണം എണ്ണ കമ്പനികളല്ല, കേന്ദ്രസർക്കാരെന്ന് തോമസ് ഐസക്ക്; തെരഞ്ഞെടുപ്പ് കാലത്ത് വിലവർധനയുണ്ടാകാത്തത് യാദൃശ്ചികമല്ല

തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, കേന്ദ്രസർക്കാരിനെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്
ഇന്ധനവില വർധനയ്ക്ക് കാരണം എണ്ണ കമ്പനികളല്ല, കേന്ദ്രസർക്കാരെന്ന് തോമസ് ഐസക്ക്; തെരഞ്ഞെടുപ്പ് കാലത്ത് വിലവർധനയുണ്ടാകാത്തത് യാദൃശ്ചികമല്ല

തിരുവനന്തപുരം: തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, കേന്ദ്രസർക്കാരിനെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. ഇന്ധനവില വർധനയ്ക്ക് കാരണം എണ്ണ കമ്പനികളല്ല എന്ന് വാദിച്ച ഐസക് ഇതിന്റെ ഉത്തരവാദിത്തം പൂർണമായും കേന്ദ്രസർക്കാരിന് മാത്രമാണെന്ന് സമർത്ഥിക്കുന്നു.  കൂടുതല്‍  എണ്ണ കമ്പനികളും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. കമ്പനികളെ കുറ്റംപറയുന്നതില്‍ കഴമ്പില്ല.തെരഞ്ഞെടുപ്പ് വരുമ്പോള്‍ വിലവര്‍ധനയുണ്ടാകാത്തത് യാദൃശ്ചികമല്ലെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു

ഇതിനിടെ ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന്  വര്‍ധിച്ചത്. പെട്രോളിന് എണ്‍പത്തിയേഴ് രൂപ അഞ്ചു പൈസയും ഡീസലിന് എണ്‍പതു രൂപ ഇരുപത്തിയൊന്നു പൈസയുമാണ്  കേരളത്തിലെ  വില. ഇന്ത്യയില്‍ ഏറ്റവും കൂടിയ പെട്രോള്‍ നിരക്ക് മുംബൈയിലാണ്. തൊണ്ണൂറു രൂപ എണ്‍പത്തിനാലു പൈസയാണ് അവിടത്തെ നിരക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com