കാറില്‍ത്തട്ടി റോഡില്‍ വീണു, എഴുന്നേറ്റു നേരെ കെഎസ്ആര്‍ടിസിയുടെ അടിയിലേക്ക്; തൊട്ടുതൊട്ടുണ്ടായ അപകടങ്ങളില്‍നിന്ന് യുവതി രക്ഷപ്പെടുന്ന വിഡിയോ വൈറല്‍

തിരക്കേറിയ റോഡില്‍ തൊട്ടുതൊട്ടുണ്ടായ രണ്ടു വലിയ അപകടങ്ങളില്‍നിന്നു രക്ഷപ്പെടുന്ന യുവതിയുടെ വിഡിയോ സോഷ്യല്‍ മിഡിയയില്‍ വൈറല്‍. കഴിഞ്ഞ ദിവസം കല്ലമ്പലത്താണ് സംഭവം.

നഗരൂര്‍ റോഡില്‍ നിന്നും ദേശീയ പാതയിലേക്ക് പ്രവേശിച്ച യുവതി ഓടിച്ച ഇരുചക്രവാഹനം പാരിപ്പള്ളി ഭാഗത്തു നിന്നും വന്ന കാറിലിടിച്ചു വീണാണ് ആദ്യത്തെ അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ പിടിച്ചു ഉയര്‍ത്തുകയായിരുന്നു. യുവതിക്കു കാര്യമായ പരുക്കൊന്നും പറ്റിയില്ല. വീണ്ടും വാഹനം മുന്നിലേക്ക് എടുത്ത യുവതി പെട്ടെന്നു വേഗമെടുത്ത് ആറ്റിങ്ങല്‍ ഭാഗത്തു നിന്നും വന്ന കെഎസ്ആര്‍ടിസി യുടെ അടിയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. കണ്ടുനിന്നവര്‍ തലയില്‍ കൈവച്ചുപോവുന്ന ഈ അപകടത്തിലും യുവതിക്കു കാര്യമായി പരുക്കില്ല. 

വിഡിയോ:
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com