നമ്മുടെ നെഞ്ചത്ത് ആണിയടിച്ചുകൊണ്ട് ശബരിമല വിധിയെ ആര്‍എസ്എസ് സ്വാഗതം ചെയ്തു; ട്രോള്‍ 

ആര്‍എസ്എസ് കേന്ദ്രനേതൃത്വം സ്വാഗതം ചെയ്തിട്ടില്ലെന്ന് 101 തവണ പറയുക. അപ്പോ നമുക്ക് തന്നെ തോന്നും, ആര്‍എസ്എസ് സ്വാഗതം ചെയ്തിട്ടില്ലെന്ന്
നമ്മുടെ നെഞ്ചത്ത് ആണിയടിച്ചുകൊണ്ട് ശബരിമല വിധിയെ ആര്‍എസ്എസ് സ്വാഗതം ചെയ്തു; ട്രോള്‍ 

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ ആര്‍എസ്എസ് നിലപാടിനെ ട്രോളി  പ്രമോദ് മോഹന്‍ തകഴി.ശബരിമല വിധിയെ ആര്‍എസ്എസ് സ്വാഗതം ചെയ്തിട്ടില്ലെന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തണം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചെയ്യേണ്ട ഒരു കാര്യം, മനസ്സില്‍ പറയുക. ആര്‍എസ്എസ് കേന്ദ്രനേതൃത്വം സ്വാഗതം ചെയ്തിട്ടില്ലെന്ന് 101 തവണ പറയുക. അപ്പോ നമുക്ക് തന്നെ തോന്നും, ആര്‍എസ്എസ് സ്വാഗതം ചെയ്തിട്ടില്ലെന്ന്. അപ്പോ ഫെയ്‌സ്ബുക്കില്‍ നമുക്ക് ശരിക്കും കള്ളം പറയാന്‍ സാധിക്കുമെന്ന് വീഡിയോയില്‍ പ്രമോദ് മോഹന്‍ പറയുന്നു.  പിണറായിയും കോടിയേരിയും ചേര്‍ന്നാണ് വിധിപ്രസ്താവം നടത്തിയതെന്ന് പ്രചരിപ്പിക്കണമെന്നും പ്രമോദ് വിഡിയോയില്‍ പറയുന്നു. രഹസ്യവിഡിയോ എന്ന തരത്തിലാണ് പ്രമോദ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിഡിയോയില്‍ നിന്ന്: 

നമ്മുടെ നെഞ്ചത്ത് ആണിയടിച്ചുകൊണ്ട് ശബരിമല വിധിയെ ആര്‍എസ്എസ് കേന്ദ്രനേതൃത്വം സ്വാഗതം ചെയ്തു. കേന്ദ്രം ഭരിക്കുന്ന് ബിജെപി ഒരുവാക്കുപോലും എതിര്‍ത്ത് പറഞ്ഞില്ല. കെ സുരേന്ദ്രനും അനുകൂലിച്ചു. എന്നാല്‍ ഇത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന വിധിയാണിതെന്ന് ചുമ്മാതങ്ങ് പ്രചരിപ്പിക്കണം. ആരുചോദിച്ചാലും ഇത് കോടിയേരിയും പിണറായിയും കൊണ്ടുവന്ന നിയമമാണെന്ന് പറയണം.
ഫെയ്‌സ്ബുക്കില്‍ ഇതൊക്കെ പോസ്റ്റ് ചെയ്യുമ്പോള്‍ കമ്മികള്‍ ചോദിക്കും, ആര്‍എസ്എസ് സ്വാഗതം ചെയ്തില്ലേയെന്ന്. അപ്പോ നമ്മള്‍ പറയണം, ഇല്ല അത് വ്യാജമാണെന്ന്. അപ്പോള്‍ അവര്‍ പത്രക്കെട്ടുകള്‍ കൊണ്ടുവരും. അപ്പോള്‍ നമ്മള്‍ പറയണം, അത് ഫോട്ടോഷോപ്പാണെന്ന്. അപ്പോള്‍ അവര്‍ വിഡിയോ കൊണ്ടുവരും. അത് എഡിറ്റിങ്ങാണെന്ന് പറയണം. കൊന്നാലും സമ്മതിക്കരുത്. നമ്മുടെ ആര്‍എസ്എസ് അങ്ങനെയല്ല എന്നുതന്നെ പറയണം.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചെയ്യേണ്ട ഒരു കാര്യം, മനസ്സില്‍ പറയുക. ആര്‍എസ്എസ് കേന്ദ്രനേതൃത്വം സ്വാഗതം ചെയ്തിട്ടില്ലെന്ന് 101 തവണ പറയുക. അപ്പോ നമുക്ക് തന്നെ തോന്നും, ആര്‍എസ്എസ് സ്വാഗതം ചെയ്തിട്ടില്ലെന്ന്. അപ്പോ ഫെയ്‌സ്ബുക്കില്‍ നമുക്ക് ശരിക്കും കള്ളം പറയാന്‍ സാധിക്കും. 

മറ്റൊരു പ്രധാനപ്പെട്ട കാര്യം. സിനിമയില്‍ ഏതെങ്കിലും ജഡ്ജിമാരിരിക്കുന്ന ഫോട്ടോയെടുക്കുക. അവരുടെ തല വെട്ടിമാറ്റിയിട്ട് പിണറായിയുടെയും കോടിയേരിയുടെയും തല വെക്കുക. ഇവര്‍ രണ്ടുപേരുമായിരുന്നു വിധി പ്രഖ്യാപിക്കുമ്പോള്‍ ജഡ്ജിമാരെന്ന് പറഞ്ഞ് നമ്മുടെ മിത്രങ്ങള്‍ക്ക് അയച്ചുകൊടുക്കുക. നമ്മുടെ മിത്രങ്ങളല്ലേ, അവര്‍ വിശ്വസിക്കും. 

ചീഫ് ജസ്റ്റിസ് ദീപ് മിശ്രക്കൊപ്പം കോടിയേരി ജഡ്ജിയും പിണറായി ജഡ്ജിയും ചേര്‍ന്നാണ് വിധി പറഞ്ഞതെന്ന് പ്രചരിപ്പിക്കുക. 

വിധിയെ ആര്‍എസ്എസ് സ്വാഗതം ചെയ്‌തെന്ന് കൊന്നാലും സമ്മതിക്കരുതെന്ന് പറഞ്ഞാണ് പ്രമോദ് വിഡിയോ അവസാനിപ്പിക്കുന്നത്. 

വിഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. മുന്‍പ് നിരവധി തവണ ആര്‍എസ്എസിനെയും സംഘ പരിവാറിനെയും ട്രോളി പ്രമോദ് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഷിബുലാല്‍ ജി എന്ന പേരിലാണ് പ്രമോദിന്റെ വിഡിയോകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com