പെപ്‌സിക്കും കോളയ്ക്കും എതിരെ പോരാടിയ ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുത്: എലപ്പുള്ളിയില്‍ ബ്രൂവറി വേണ്ടെന്ന് വിഎസ്

കുടിവെള്ള ക്ഷാമം രൂക്ഷമായ എലപ്പുള്ളിയില്‍ ബ്രൂവറി വേണ്ടെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വി.എസ് അച്യുതാനന്ദന്‍. 
പെപ്‌സിക്കും കോളയ്ക്കും എതിരെ പോരാടിയ ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുത്: എലപ്പുള്ളിയില്‍ ബ്രൂവറി വേണ്ടെന്ന് വിഎസ്

പാലക്കാട്: കുടിവെള്ള ക്ഷാമം രൂക്ഷമായ എലപ്പുള്ളിയില്‍ ബ്രൂവറി വേണ്ടെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വി.എസ് അച്യുതാനന്ദന്‍. എലപ്പുള്ളി ഭൂഗര്‍ഭ ജലവകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ച പ്രദേശമാണെന്ന് അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. വിഎസ് അച്യുതാനനന്ദന്‍ പ്രതിനിധാനം ചെയ്യുന്ന മലമ്പുഴ മണ്ഡലത്തിലാണ് എലപ്പുള്ളി. 

ബ്രൂവറി അനുവദിച്ച ഉത്തരവ് പുനഃപരിശോധിക്കണം.ഭൂഗര്‍ഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വന്‍തോതില്‍ ജലചൂഷണം നടത്തി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബിയര്‍ കമ്പനിക്ക് അനുമതി നല്‍കിയത് ആശങ്കാജനകമാണ്. ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ല. 

പെപ്‌സി, കൊക്കക്കോള കമ്പനികള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രതിവര്‍ഷം അഞ്ചുകോടി ലിറ്റര്‍ ബിയര്‍ ഉത്പാദിപ്പിക്കുന്ന ബ്രൂവറിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 
കോടിക്കണക്കിന് ലിറ്റര്‍ ബിയര്‍ ഉല്‍പാദിപ്പിക്കാനുള്ള പ്ലാന്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ സിപിഎമ്മിന്റെ പ്രാദേശിക ഘടകവും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com