ബ്രൂവറി വിവാദം അപ്രസക്തം: ശ്രീചക്രയ്ക്ക് അനുമതി നല്‍കിയത് കമ്മീഷണറുടെ റിപ്പോര്‍ട്ട് മറികടന്നല്ല, വിശദീകരണവുമായി ഋഷിരാജ് സിങ്

ബ്രൂവറി,ഡിസ്റ്റിലറി വിവാദം അപ്രസക്തമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്
ബ്രൂവറി വിവാദം അപ്രസക്തം: ശ്രീചക്രയ്ക്ക് അനുമതി നല്‍കിയത് കമ്മീഷണറുടെ റിപ്പോര്‍ട്ട് മറികടന്നല്ല, വിശദീകരണവുമായി ഋഷിരാജ് സിങ്

തിരുവനന്തപുരം: ബ്രൂവറി,ഡിസ്റ്റിലറി വിവാദം അപ്രസക്തമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. ഇപ്പോള്‍ നല്‍കിയിരിക്കുന്നത് പ്രാഥമിക അനുമതി മാത്രമാണെന്നും അന്തിമാനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീചക്രാ ഡിസ്റ്റിലറി 1998മുതല്‍ അപേക്ഷ നല്‍കുന്നു. ഇതുകൊണ്ടാണ് വിശദമായ പരിശോധന നടത്താതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 

ബ്രൂവറി,ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കിയത് എക്‌സൈസ് കമ്മീഷണറുടെ അഭിപ്രായം മറികടന്നല്ലെന്നും അദ്ദേഹം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കരുതെന്ന എക്‌സൈസ് കമ്മീഷണറുടെ അഭിപ്രായം മറികടന്നാണ് തൃശൂരില്‍ ശ്രീചക്രാ കമ്പനിക്ക് ഡിസ്റ്റിലറി ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ശ്രീചക്രയുടെ അപേക്ഷ പരിശോധനയ്ക്കായി എക്‌സൈസ് കമ്മീഷണര്‍ക്ക് അയച്ചിരുന്നു. ഡിസ്റ്റിലറി ആവശ്യമില്ലെന്ന് മുമ്പ് രണ്ടുതവണ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് ഋഷിരാജ് സിങ് അതില്‍ രേഖപ്പെടുത്തിയത്. ബ്രൂവറിക്ക് അനുമതി നല്‍കാമെന്ന നിലപാടിനെ അനുകൂലിച്ച കമ്മീഷണര്‍,അതിന് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണമെന്ന് ഫ.യലില്‍ രേഖപ്പെടുത്തി എന്നുമായിരുന്നു വാര്‍ത്ത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com