പാഡ് വച്ച് ഷോ കാണിക്കാനല്ല സമരം; യുവതികളെയും ഫെമിനിസ്റ്റുകളെയും തടയാന്‍ നെഞ്ച് തയ്യാറാക്കി വയ്ക്കണമെന്ന് രാഹുല്‍ ഈശ്വര്‍

മഹിഷിയെപ്പോലെയുള്ള തൃപ്തി ദേശായിമാര്‍ വരുകയാണെങ്കില്‍ അവര്‍ക്ക് ഞങ്ങളുടെ നെഞ്ചില്‍ ചവിട്ടിമാത്രമെ ശബരിമലയില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ
പാഡ് വച്ച് ഷോ കാണിക്കാനല്ല സമരം; യുവതികളെയും ഫെമിനിസ്റ്റുകളെയും തടയാന്‍ നെഞ്ച് തയ്യാറാക്കി വയ്ക്കണമെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: ശബരിമലയിലേക്ക് വരുന്ന യുവതികളെ തടയാന്‍ നെഞ്ച് തയ്യാറാക്കി വയ്ക്കണമെന്ന് രാഹുല്‍ ഈശ്വര്‍. ശബരിമല യുവതി പ്രവേശനത്തിന് എതിരെ തിരുവനന്തപുരത്ത് പ്രാര്‍ത്ഥനാ സമരമെന്ന പേരില്‍ നടത്തിയ സമരത്തില്‍ പ്രതിഷേധക്കാരെ അഭിംസബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍. 


പാഡ് വെച്ച് ഷോ കാണിക്കാന്‍ വേണ്ടിയല്ല ഞങ്ങളുടെ സമരം. ഭക്തരുടെ പ്രതിഷേധമാണിത്.മഹിഷിയെപ്പോലെയുള്ള തൃപ്തി ദേശായിമാര്‍ വരുകയാണെങ്കില്‍ അവര്‍ക്ക് ഞങ്ങളുടെ നെഞ്ചില്‍ ചവിട്ടിമാത്രമെ ശബരിമലയില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. ശബരിമലയിലെ പ്രായനിയന്ത്രണത്തെ മുഖമൂടിവെച്ച് ആക്രമിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ശബരിമലയിലേക്ക് വരുന്ന യുവതികളെയോ ഫെമിനിസ്റ്റുകളെയോ നമ്മള്‍ കൈകൊണ്ട് തൊടില്ല, കൈകൊണ്ട് തടയില്ല, പിടിച്ച് തള്ളില്ല, പക്ഷെ നമ്മുടെയെല്ലാം നെഞ്ച് തയ്യാറാക്കി വയ്ക്കണം.. ഈ നെഞ്ചില്‍ ചവിട്ടി മാത്രമെ അവരെ കയറാന്‍ സമ്മതിക്കാവൂവെന്ന് നമ്മള്‍ പ്രതിജ്ഞ ചെയ്യണം.' രാഹുല്‍ ഈശ്വര്‍ പറഞ്ഞു.


കോടതി വിധിയെ തുടര്‍ന്ന് ഗാന്ധിജയന്തിയായ ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരത്ത് നിയമസഭയ്ക്ക് സമീപമുള്ള ഒ.ടി.സി ഹനുമാന്‍ ക്ഷേത്രത്തില്‍ 'മഹാത്മ ഗാന്ധി മുതല്‍ മണികണ്ഠന്‍ വരെ' എന്ന പ്രതിഷേധ കാമ്പയിന്‍ നടത്തുന്നണ്ടെന്നും അതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഉപവാസയജ്ഞത്തിനും പ്രാര്‍ത്ഥനകള്‍ക്കും കേരളത്തിലെ ഭക്തജനങ്ങള്‍ പിന്തുണ നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ അഭ്യര്‍ഥന ഏറ്റെടുത്ത് സ്ത്രീകള്‍ അടക്കമുള്ള നിരവധി വിശ്വാസികളായിരുന്നു എത്തിയത്. 

ശബരിമലയില്‍ കയറുന്ന യുവതികള്‍ തന്റെ നെഞ്ചില്‍ ചവിട്ടി മാത്രമേ പതിനെട്ടാംപടി കടക്കുള്ളുവെന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് എതിരെ നിരവധിപേര്‍ രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com