'സ്ത്രീ പ്രവേശനം ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള തിരക്കഥ'; പ്രതിഷേധത്തിന് പന്തളം കൊട്ടാരം

സുപ്രീംകോടതി വിധിക്ക് എതിരേ രാഷ്ട്രപതി ഉള്‍പ്പടെയുള്ളവരെ സമീപിക്കാനാണ് തീരുമാനം
'സ്ത്രീ പ്രവേശനം ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള തിരക്കഥ'; പ്രതിഷേധത്തിന് പന്തളം കൊട്ടാരം

ബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിന് എതിരേ പോരാടാന്‍ ഒരുങ്ങി പന്തളം കൊട്ടാരം. സുപ്രീംകോടതി വിധിക്ക് എതിരേ രാഷ്ട്രപതി ഉള്‍പ്പടെയുള്ളവരെ സമീപിക്കാനാണ് തീരുമാനം. ഇതിനൊപ്പം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധവും സംഘടിപ്പിക്കും. 

ആരെയൊക്കെയോ തൃപ്തിപ്പെടുത്താന്‍ വേണ്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധിയെന്നാണ് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അധ്യക്ഷന്‍ പി.ജി.ശശികുമാര വര്‍മ പറയുന്നത്. ഇക്കാര്യത്തില്‍ നിയമ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ചും ഭക്തരുടെ സംഘടനകളുമായി സഹകരിച്ചും തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും മാറ്റം വരുത്താന്‍ അനുവദിക്കില്ല. ശബരിമലയില്‍ ലിംഗവിവേചനമുണ്ടെന്ന സുപ്രീം കോടതി പരാമര്‍ശത്തെ തള്ളുന്നു. സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശിക്കുന്നതിനു തടസ്സമില്ല. ആകെയുള്ളത് യുവതി നിയന്ത്രണം മാത്രമാണെന്നും ശശികുമാര വര്‍മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com