കൊടുക്കടാ പിണറായി വിജയാ പ്രൊട്ടക്ഷന്‍; ഞങ്ങളുടെ കാലില്‍ ചെരുപ്പുണ്ട്; കത്തിക്കയറി ശോഭാ സുരേന്ദ്രന്‍

മുഖ്യന്ത്രി പിണറായി വിജയന്‍ വിളിച്ചാല്‍ കേരളത്തിന് പുറത്ത് നിന്ന് വനിത പൊലീസിനെ കിട്ടാന്‍ എവിടെയാണെടോ പൊലീസ് ഉള്ളത്
കൊടുക്കടാ പിണറായി വിജയാ പ്രൊട്ടക്ഷന്‍; ഞങ്ങളുടെ കാലില്‍ ചെരുപ്പുണ്ട്; കത്തിക്കയറി ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ നാമജപസദസ്സിരിക്കുമെന്ന്  ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കാന്‍ അന്യസംസ്ഥാനത്ത് നിന്ന് വനിതാ പൊലീസിനെ ഇറക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ വനിതാ പൊലീസിനെ ഇതിന് കിട്ടില്ലെന്ന ഉറപ്പായപ്പോഴാണ് മുഖ്യമന്ത്രിക്ക് അങ്ങനെ പറയേണ്ടിവന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ഹിളാമോര്‍ച്ച സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭാ സുരേന്ദ്രന്‍

മുഖ്യന്ത്രി പിണറായി വിജയന്‍ വിളിച്ചാല്‍ കേരളത്തിന് പുറത്ത് നിന്ന് വനിത പൊലീസിനെ കിട്ടാന്‍ എവിടെയാണെടോ പൊലീസ് ഉള്ളത്. ഓടി വരാന്‍ താങ്കളുടെ പാര്‍ട്ടി സംവിധാനത്തിലല്ല സംസ്ഥാന ഭരണമെന്നും  ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്കകത്ത് ആള്‍താമസമുണ്ടെങ്കില്‍ ശശിയെ പോലെയുള്ള ആളുകളുടെ ഓഫീസിലാണ് പൊലീസ് പ്രൊട്ടക്ഷന്‍ നല്‍കേണ്ടത്. വനിതാ പൊലീസിന് വിളിച്ച് പിണറായി വിജയന്‍ പ്രൊട്ടക്ഷന്‍ കൊടുക്കേണ്ടത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ചാരിത്ര്യം സംരക്ഷിക്കാനാണ് പിണറായി ആണത്തം കാണിക്കേണ്ടതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

ഷൊര്‍ണ്ണൂരില്‍ ശശി പീഡിപ്പിച്ച  പെണ്‍കുട്ടിയെ പോയി കണ്ട് പാര്‍ട്ടി കമ്മീഷന്‍ നല്‍കാനുവന്നതെല്ലാം സാമ്പത്തിക രൂപത്തില്‍ നല്‍കി. അച്ഛനെ വിലയ്ക്ക് വാങ്ങിയിട്ട് ശശിക്ക് പ്രൊട്ടക്ഷന്‍ കൊടുക്കാന്‍ തീരുമാനിച്ച  പിണറായി വിജയനാണ് പറയുന്നത് ശബരിമലയില്‍ പോകുന്ന വനിതകള്‍ക്ക പ്രൊട്ടക്ഷന്‍ നല്‍കുമെന്ന്. മുഖ്യമന്ത്രിയോട് ഒന്നേ പറയാനുള്ളു. ഞങ്ങളുടെ കാലില്‍ ചെരുപ്പുണ്ട്. ഞങ്ങള്‍ ഇവിടെ ഇരുന്നും നിന്നും സമരം നടത്തും. ഏതോ ഒരുത്തിക്ക് ശബരിമലയില്‍ പ്രവേശനം നടത്തണമെങ്കില്‍ അത് ഞങ്ങളുടെ നെഞ്ചിനെ മറികടന്നുവേണെമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ അനീതിയുണ്ടെന്ന് പറഞ്ഞ് കേരളത്തിലെ ഏതെങ്കിലും ഒരു പെണ്‍കുട്ടി ഏതെങ്കിലും പെണ്‍കുട്ടി കോടതിയില്‍ പോയോ. കഴിഞ്ഞ ദിവസം പന്തളത്തുണ്ടായ പ്രതിഷേധം താങ്കള്‍ കണ്ടതാണ്. ഇതൊന്നും കാണാതെ ഏതോ ഒരുത്തിക്ക് വേണ്ടി കേരളാ പൊലീസിനെ കൊണ്ട് സംരക്ഷണം കൊടുക്കാനാണ് തീരുമാനമെങ്കില്‍ അത് സാധ്യമല്ല.  മുഖ്യമന്ത്രി പിണറായി വിജയന്റെ രോഗമെന്താണെന്ന് കേരളത്തിലെ എല്ലാ വിശ്വാസികള്‍ക്കും മനസിലായിട്ടുണ്ട്. ഭാര്യ കമല ചേച്ചി, അമൃതാനന്ദമയി കൊളേജില്‍ പഠനം നടത്തിയ മകള്‍ ഉള്‍പ്പടെ ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് തലയ്ക്കകത്ത് ആള്‍താമസമില്ലാത്ത അച്ഛനെ രക്ഷിക്കണേയെന്നാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com