ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ വീണ്ടും എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം; വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ കയറി തല്ലി പൊലീസ്

വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജ് തുറന്നപ്പോള്‍ വീണ്ടും സംഘര്‍ഷം
ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ വീണ്ടും എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം; വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ കയറി തല്ലി പൊലീസ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജ് തുറന്നപ്പോള്‍ വീണ്ടും സംഘര്‍ഷം. വിദ്യാര്‍ത്ഥികളെ പൊലീസ് ക്യാമ്പസില്‍ കയറി മര്‍ദിച്ചു. എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷമാണ് പ1ലീസ് ലാത്തിചാര്‍ജില്‍ കലാശിച്ചത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കാലങ്ങളായി എബിവിപി ഭരിക്കുന്ന ക്യാമ്പസില്‍ എസ്എഫ്‌ഐയുമായി നടന്ന സംഘര്‍ഷത്തില്‍ ആറ് എബിവിപി പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. ഇതിനെതിരെ പ്രതിഷേധവുമായി സംഘപരിവാറും പ്രതിരോധവുമായി സിപിഎമ്മും രംഗത്തെത്തി. ഇതോടെ ക്യാമ്പസ് അടച്ചിടുകയായിരുന്നു. 

കോളജിലെ അധ്യാപികമാരെ അസഭ്യവര്‍ഷം ചൊരിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് നടത്തിയ പ്രസംഗം വിവാദമാകുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com