മഴ കനക്കും: ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് കെഎസ്ഇബി

ന്യൂമര്‍ദം രൂപപ്പട്ട് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ള സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഡാമുകള്‍ തുറക്കുമെന്ന് കെഎസ്ഇബി.
മഴ കനക്കും: ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് കെഎസ്ഇബി

ന്യൂമര്‍ദം രൂപപ്പട്ട് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ള സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഡാമുകള്‍ തുറക്കുമെന്ന് കെഎസ്ഇബി. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണെന്നും കെഎസ്ഇബി വ്യക്തമാക്കി. 

ശക്തമായ മഴയെത്തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നിരുന്നു. 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കല്‍പാത്തിപ്പുഴ, ഭാരതപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. 115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ ജലനിരപ്പ് 114.03 മീറ്ററിലേക്ക് ഉയര്‍ന്നതോടെയാണ് തുറന്നത്.

അതേസമയം, സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത നല്‍കി ന്യൂനമര്‍ദം വെള്ളിയാഴ്ച ലക്ഷദ്വീപിനു സമീപം രൂപമെടുക്കും. ലക്ഷദ്വീപിനു സമീപം 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാനും സാധ്യയുണ്ട്. ചുഴലിക്കാറ്റായി മാറിയാല്‍ ഒമാന്‍ തീരത്തേക്കു നീങ്ങാനാണു സാധ്യത. മത്സ്യത്തൊഴിലാളികള്‍ ഇന്നു തന്നെ തീരത്തു മടങ്ങിയെത്തണമെന്നു കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു.

തൃശൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കനത്ത മഴ ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. മിതമായ മഴയും കാറ്റുമാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ അലര്‍ട്ട് മാത്രം. പൊരിങ്ങല്‍ക്കുത്തിലെ വാല്‍വുകള്‍ തുറക്കും. ചാലക്കുടി പുഴയില്‍ രണ്ടടി വെള്ളം ഉയര്‍ന്നേക്കാം.

കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 129.10 അടിയായി ഉയര്‍ന്നു. വൃഷ്ടി പ്രദേശത്ത് ബുധനാഴ്ച മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതിനെ തുടര്‍ന്നു അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കൂടിയിട്ടുണ്ട്. മാട്ടുപെട്ടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളില്‍ രണ്ടെണ്ണം തുറന്നു. 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഒരു ഷട്ടര്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഉയര്‍ത്തിയിരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com