ലൈസന്‍സില്ല, അമിത വേഗത; സൈക്കിള്‍ യാത്രക്കാരന് 500 രൂപ പിഴ

ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ സൈക്കിള്‍ യാത്രക്കാരനില്‍ നിന്നും പിഴയിടാക്കി ഹൈവേ പൊലീസ്
ലൈസന്‍സില്ല, അമിത വേഗത; സൈക്കിള്‍ യാത്രക്കാരന് 500 രൂപ പിഴ

കുമ്പള: അമിത വേഗത, ലൈസന്‍സ് ഇല്ല...രണ്ടും ട്രാഫിക് നിയമപ്രകാരം കുറ്റം തന്നെ. പക്ഷേ സൈക്കിളിന് എന്ത് അമിത് വേഗത? സൈക്കിള്‍ ചവിട്ടാന്‍ എന്തിന് ലൈസന്‍സ്? കാസര്‍കോഡ് കുമ്പളയില്‍ ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ സൈക്കിള്‍ യാത്രക്കാരനില്‍ നിന്നും പിഴയിടാക്കി ഹൈവേ പൊലീസ്. 

ഉത്തര്‍പ്രദേശുകാരനായ അബ്ദുല്ല ഷെയ്ഖിനോടാണ് അമിത വേഗതയില്‍ സൈക്കിള്‍ ചവിട്ടിയതിന് 2000 രൂപ പിഴയടക്കാന്‍ നിര്‍ദേശിച്ചത്. ഇത്രയും പണമില്ലെന്ന പറഞ്ഞപ്പോള്‍ 500 രൂപ പിഴ ചുമത്തി രസീതും നല്‍കി പൊലീസ്. രസീതില്‍ കെഎല്‍14 ക്യൂ 7874 എന്ന വാഹന നമ്പറാണ് പൊലീസ് രേഖപ്പെടുത്തിയത്. 

ഇത് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹനത്തിന്റെ നമ്പറാണ്. എന്നാല്‍ ഇരുചക്രവാഹനത്തില്‍ ലൈസന്‍സ് ഇല്ലാതെ വന്നയാള്‍ക്ക് തന്നെയാണ് പിഴ ചുമത്തിയതെന്നാണ് ഹൈവേ പൊലീസിന്റെ വിശദീകരണം. സൈക്കിള്‍ യാത്രക്കാരന് പിഴ ചുമത്തിയെന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസ് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com