'സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമലയുടെ ചൈതന്യം കുറയും കര്‍മങ്ങള്‍ മുടങ്ങും'; ആശങ്കയില്‍ തന്ത്രിമാര്‍

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും സംയുക്തമായി റിവ്യു ഹര്‍ജി നല്‍കാന്‍ ആലോചിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു
'സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമലയുടെ ചൈതന്യം കുറയും കര്‍മങ്ങള്‍ മുടങ്ങും'; ആശങ്കയില്‍ തന്ത്രിമാര്‍

പത്തനംതിട്ട; ശബരിമലയില്‍ സ്ത്രീകളെ പ്രവേശനത്തിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ക്ഷേത്രത്തിന്റെ നടത്തിപ്പിനെ ഭാദിക്കുമെന്ന് തന്ത്രിമാര്‍. വിധി നടപ്പാക്കിയാല്‍ ശബരിമലയിലെ കര്‍മങ്ങള്‍ മുടങ്ങാനും ക്ഷേത്ര ചൈതന്യത്തിന് ലോപം സംഭവിക്കാനും കാരണമാകും എന്നാണ് തന്ത്രിമാരായ കണ്ഠര് മോഹനര്‍, രാജീവര്‍, മഹേഷര്‍ എന്നിവര്‍ പറഞ്ഞു. 

പന്തളം കൊട്ടാര പ്രതിനിധികളോടൊപ്പം സംയുക്തമായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും സംയുക്തമായി റിവ്യു ഹര്‍ജി നല്‍കാന്‍ ആലോചിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു. തന്ത്രി കുടുംബവുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു പ്രതികരണം. ഭക്തരെ പ്രതികൂലമായി ബാധിക്കുന്ന ഭാഗങ്ങള്‍ സുപ്രീംകോടതി വിധിയില്‍നിന്നു റദ്ദുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ വിധിക്കെതിരേ പ്രതിഷേധം ശക്തമാവുകയാണ്. വിധിക്കെതിരേ റിവ്യു ഹര്‍ജി പോകാനുള്ള തീരുമാനത്തിലാണ് നായര്‍ സംഘടനയായ എന്‍എസ്എസ്. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതോടെ അടുത്തമണ്ഡലകാലത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനായുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com