മീന്‍ പിടിക്കാന്‍ ഭാരതപ്പുഴയില്‍ ഇറങ്ങി; പുഴ കൊടുത്തത് എട്ടിന്റെ പണി, നാട്ടുകാര്‍ കരയ്‌ക്കെത്തിച്ചു

വൈകീട്ട് മീന്‍ പിടിക്കാന്‍ ഇറങ്ങിയ മുഹമ്മദിനെ രാത്രിയായിട്ടും തിരികെ കാണാതിരുന്നതോടെ നാട്ടുകാരില്‍ ചിലര്‍ തിരഞ്ഞ് ഇറങ്ങുകയായിരുന്നു
മീന്‍ പിടിക്കാന്‍ ഭാരതപ്പുഴയില്‍ ഇറങ്ങി; പുഴ കൊടുത്തത് എട്ടിന്റെ പണി, നാട്ടുകാര്‍ കരയ്‌ക്കെത്തിച്ചു

പുറത്തൂര്‍: വ്യാഴാഴ്ച വൈകീട്ടോടെ ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു. പക്ഷേ പുഴ എട്ടിന്റെ പണി കൊടുത്ത്. പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ കരയ്‌ക്കെത്താനാവാതെ കോട്ടയ്ക്കല്‍ സ്വദേശി മുഹമ്മദ് പെട്ടു. 

ജലനിരപ്പ് ഉയര്‍ന്നതോടെ പുഴയ്ക്ക് നടുവില്‍ കരിങ്കല്ലില്‍ പിടിച്ചിരുന്നാണ് മുഹമ്മദ് സമയം തള്ളിനീക്കിയത്. ഒടുവില്‍ മുഹമ്മദിനെ തിരഞ്ഞിറങ്ങിയ നാട്ടുകാര്‍ ആളെ കണ്ടെത്തി രക്ഷിച്ചു. വൈകീട്ട് മീന്‍ പിടിക്കാന്‍ ഇറങ്ങിയ മുഹമ്മദിനെ രാത്രിയായിട്ടും തിരികെ കാണാതിരുന്നതോടെ നാട്ടുകാരില്‍ ചിലര്‍ തിരഞ്ഞ് ഇറങ്ങുകയായിരുന്നു. 

ഇവര്‍ക്കും മുഹമ്മദിനെ കണ്ടെത്താനായില്ല. ഒടുവില്‍ അഗ്നിശമന സേനയും പൊലീസും മീന്‍പിടുത്തക്കാരും നാട്ടുകാരുമെല്ലാം ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുഹമ്മദിനെ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com