സുപ്രീം കോടതി വിധി ശബരിമലയുടെ നാശത്തിന്: സ്ത്രീ വിമോചനത്തിന് മല കയറണമെന്നുണ്ടോ: കണ്ഠരര് രാജീവരര്

സുപ്രീം കോടതി വിധി ശബരിമലയുടെ നാശത്തിന് -സ്ത്രീ വിമോചനത്തിന് മല കയറണമെന്നുണ്ടോ: കണ്ഠരര് രാജീവരര്
സുപ്രീം കോടതി വിധി ശബരിമലയുടെ നാശത്തിന്: സ്ത്രീ വിമോചനത്തിന് മല കയറണമെന്നുണ്ടോ: കണ്ഠരര് രാജീവരര്

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനത്തിലെ സുപ്രീം കോടതി വിധിക്കതിരെ തന്ത്രി കണ്ഠരര് രാജീവരര്. വിധി ശബരിമലയുടെ നാശത്തിനാണെന്നും ചൈതന്യം നഷ്ടപ്പെടുത്തുമെന്നും രാജീവരര് പറഞ്ഞു. ശബരിമലയുടെ വിധിക്ക് പിന്നില്‍ നിരവധി അടിയൊഴുക്കുകള്‍ ഉണ്ടെന്നും ശബരിമലയില്‍ കയറിയാലേ സ്ത്രീ വിമോചനമാകൂ എന്നുപറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും രാജീവരര് പറഞ്ഞു.

യുവതികളെ സന്നിധാനത്തില്‍ കയറ്റാനല്ല മറിച്ച് ആചാരവും അനുഷ്ഠാനങ്ങളും ഭക്തരുടെ വിശ്വാസങ്ങളും സംരക്ഷിക്കാനാണു തന്ത്രി കുടുംബം  മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്നു തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനാണ് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും തീരുമാനിച്ചത്. ആചാരം സംരക്ഷിക്കാന്‍ അതല്ലാതെ മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ പിന്തുണ ഈ തീരുമാനത്തിനുണ്ട്. എന്‍എസ്എസ്, പന്തളം കൊട്ടാരം എന്നിവരുമായി കൂടിയാലോചിച്ചു മാത്രമേ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കു. സമവായത്തിനല്ല മറിച്ച് സുപ്രീംകോടതി വിധി നടപ്പാക്കാനാണ് മുഖ്യമന്ത്രി പന്തളം കൊട്ടാരം, തന്ത്രി കുടുംബം എന്നിവരെ ചര്‍ച്ചയ്ക്കു വിളിച്ചതെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നൂറ്റാണ്ടുകളായി നിലന്നുവരുന്ന ആചാര അനുഷ്ഠാനങ്ങള്‍ കര്‍ശനമായി  പാലിക്കുകയാണു തങ്ങളുടെ കടമയെന്നും മറിച്ചുള്ള ചിന്ത ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com