നാമജപ ഘോഷയാത്രയ്ക്ക് എത്തിയ സ്ത്രീകളെ പൊലീസ് മര്‍ദിക്കുന്നതായി വ്യാജവീഡിയോ; പൊലീസ് കേസെടുത്തു

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലുടെ നടത്തുന്ന വ്യാജപ്രചാരണത്തിന് എതിരെ കേസ്
നാമജപ ഘോഷയാത്രയ്ക്ക് എത്തിയ സ്ത്രീകളെ പൊലീസ് മര്‍ദിക്കുന്നതായി വ്യാജവീഡിയോ; പൊലീസ് കേസെടുത്തു

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലുടെ നടത്തുന്ന വ്യാജപ്രചാരണത്തിന് എതിരെ കേസ്. 
അയ്യപ്പ ഭജനസമിതി നടത്തുന്ന പ്രതിഷേധത്തിനിടെ, പൊലീസ് സമരക്കാരെ മര്‍ദിക്കുന്നു എന്നുകാട്ടി സോഷ്യല്‍മീഡിയയിലുടെ നടത്തുന്ന വ്യാജപ്രചാരണത്തിന് എതിരെയാണ് പൊലീസ് നടപടി. ഫെയ്‌സ്ബുക്കിലുടെയും വാട്ട്‌സ്ആപ്പിലുടെയും ഘോഷയാത്രയ്ക്ക് എത്തിയ സ്ത്രീകളെ അടക്കം പൊലീസ് മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പറവൂര്‍ പൊലീസ് കേസെടുത്തത്. 

ശനിയാഴ്ച പറവൂരില്‍ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ നാമജപ ഘോഷയാത്ര നടത്തിയിരുന്നു. ഇതിനിടെ പൊലീസ് സമരക്കാരെ മര്‍ദിക്കുന്നു എന്നുകാട്ടി സോഷ്യല്‍മീഡിയയിലുടെ വ്യാജപ്രചാരണം നടത്തുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

പൊലീസ് നടപടി എന്ന വ്യാജേന വര്‍ഗീയ പ്രചാരണം നടത്തിയതിനെതിരെ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി വി യുശ്രീജിത്ത് ഡിജിപി ഉള്‍പ്പെടെയുളള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. പ്രചാരണത്തിന്റെ ഉറവിടമായ ഫെയ്‌സ്ബുക്ക് വിലാസങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും പരാതിയൊടൊപ്പം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി ഐ കെ അനില്‍കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com