മുട്ടം: സ്‌കൂട്ടറില്‍ കയറിയ വിഷപ്പാമ്പ് യാത്രക്കാരനെ വട്ടം കറക്കി. മുട്ടംസ്വദേശി കക്കാട്ടുവിളയില്‍ അബുവിന്റെ ആക്ടീവ സ്‌കൂട്ടറിലാണ് പാമ്പ് കയറിയത്. ഒരുമീറ്ററോളം നീളമുള്ള പാമ്പാണ് സ്‌കൂട്ടറില്‍ കയറിയത്.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം.മുട്ടം ബസ് സ്റ്റാന്‍ഡില്‍ സ്‌കൂട്ടറില്‍ എത്തിയ അബു മടങ്ങിപ്പോകുന്നതിനായി സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കുന്നതിനിടെ കയ്യില്‍ നനവ്അനുഭവപ്പെട്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു പാമ്പാണെന്നു തിരിച്ചറിഞ്ഞു.ഇതിനിടെ പാമ്പ് സ്‌കൂട്ടറിന്റെ ഹെഡ് ലൈറ്റിനുള്ളിലേയക്ക് ഒളിച്ചു.നാട്ടുകാര്‍ ഏറെ പണിപ്പെട്ടിട്ടും പാമ്പിനെ കണ്ടെത്താനായില്ല.
തുടര്‍ന്ന് മണ്ണണ്ണ ഒഴിച്ച് പാമ്പിനെ പുറത്തു ചാടിച്ചു. വിഷപ്പാമ്പ് നേരെ കുതിച്ചുചാടുന്നതുകണ്ട നാട്ടുകാര്‍ ഇതിനെ തല്ലികൊന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ