താലൂക്ക്, വില്ലേജ് ഓഫീസുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th October 2018 08:13 AM  |  

Last Updated: 13th October 2018 08:15 AM  |   A+A-   |  

 

കൊച്ചി : പ്രളയബാധിതര്‍ക്ക് ആശ്വാസ ധനസഹായം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടത്തുന്നതിന് ശനി, ഞായര്‍ ( ഇന്നും നാളെയും) ദിവസങ്ങളില്‍ താലൂക്ക്, വില്ലേജ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ജില്ലാ കളക്ടര്‍ അറിയിച്ചതാണ് ഇക്കാര്യം. 

താലൂക്കുകളിലും വില്ലേജുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യം തഹസില്‍ദാര്‍ ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രളയ ദുരിതാശ്വാസം ഇനിയും പലര്‍ക്കും കിട്ടിയിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ധനസഹായം എത്രയും വേഗം കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.