ചാലക്കുടിയെ ഞെട്ടിച്ച് മിന്നലും; റോഡുകള്‍ വിണ്ടു, കുഴികള്‍ രൂപപ്പെട്ടു, വൈദ്യുതോപകരണങ്ങള്‍ കത്തിപ്പോയി

പടിഞ്ഞാറെ ചാലക്കുടി മൂഞ്ഞേലി റേഷന്‍ കട സ്റ്റോറിന് സമീപം ടാര്‍ റോഡിലാണ് വിള്ളലുണ്ടായത്
ചാലക്കുടിയെ ഞെട്ടിച്ച് മിന്നലും; റോഡുകള്‍ വിണ്ടു, കുഴികള്‍ രൂപപ്പെട്ടു, വൈദ്യുതോപകരണങ്ങള്‍ കത്തിപ്പോയി

ചാലക്കുടി: മഴയ്ക്കും കാറ്റിനും പിന്നാലെ ചാലക്കുടിക്കാരെ ഞെട്ടിച്ച് മിന്നലും. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ മേഖലയില്‍ പരക്കെ നാശമുണ്ടായി. റോഡുകളില്‍ വിള്ളല്‍ വരികയും വീടുകള്‍ക്ക് സമീപം കുഴികള്‍ രൂപപ്പെടുകയും ചെയ്തു. മിന്നല്‍ ശക്തമായതോടെ പല വീടുകളിലേയും വൈദ്യുതോപകരണങ്ങള്‍ക്കും നാശമുണ്ടായി. 

കഴിഞ്ഞ ദിവസം രാത്രിയാണ് ചാലക്കുടിയില്‍ അതിശക്തമായ മിന്നല്‍ അടിച്ചത്. പടിഞ്ഞാറെ ചാലക്കുടി മൂഞ്ഞേലി റേഷന്‍ കട സ്റ്റോറിന് സമീപം ടാര്‍ റോഡിലാണ് വിള്ളലുണ്ടായത്. ഏതാനും വീടുകള്‍ക്ക് സമീപം പറമ്പില്‍ കുഴികളുണ്ടായി. രണ്ട് വൈദ്യുത പോസ്റ്റുകള്‍ക്കരികിലും കുഴികള്‍ രൂപപ്പെട്ടു. വടക്കും ചേരി ജോണ്‍സന്റെ വീടിനോടു ചേര്‍ന്നുള്ള പറമ്പിലാണ് കുഴി രൂപപ്പെട്ടത്.

ചാര്‍ജിന് കുത്തിയിരുന്ന ഫോണ്‍ ജോണ്‍സന്റെ കൈയിലിരുന്നു പൊട്ടിത്തെറിക്കുകയും ചെയ്തു. ചില വീടുകളുടെ ജനല്‍ ചില്ലുകള്‍ പൊട്ടുകയും ഷോക്കേസ് മാറ്റര്‍ ബോര്‍ഡ് തുടങ്ങിയവ തകരുകയും ചെയ്തു. കൂടാതെ ചിലയിടങ്ങളിലെ വൈദ്യുതോപകരണങ്ങളും വയറിങ്ങും കത്തിപ്പോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com