ആരോഗ്യ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

പരീക്ഷകള്‍ ഒക്ടോബര്‍ 20-ാം തിയതി ശനിയാഴ്ച നടത്തുമെന്ന് സര്‍വകലാശാല അറിയിച്ചു.
ആരോഗ്യ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

തൃശ്ശൂർ: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല ഒക്ടോബര്‍ 18 വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പരീക്ഷകള്‍ ഒക്ടോബര്‍ 20-ാം തിയതി ശനിയാഴ്ച നടത്തുമെന്ന് സര്‍വകലാശാല അറിയിച്ചു. പരീക്ഷാ സമയത്തില്‍ മാറ്റമില്ല. 

ശബരിമല സ്ത്രീപ്രവേശനത്തിന് എതിരെ ശബരിമല സംരക്ഷണ സമിതിയും വിഎച്ച്പിയും വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതായി സര്‍വകലാശാല അറിയിച്ചത്. 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഹര്‍ത്താല്‍ പ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com