പേടിഎം ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തി; യുവാവിന്റെ അക്കൗണ്ടില്‍ നിന്ന്  44,998 രൂപ തട്ടിയെടുത്തു

പേടിഎം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തിയതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടില്‍നിന്ന് 44,998 രൂപ നഷ്ടമായി
പേടിഎം ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തി; യുവാവിന്റെ അക്കൗണ്ടില്‍ നിന്ന്  44,998 രൂപ തട്ടിയെടുത്തു

ചേര്‍ത്തല: പേടിഎം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തിയതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടില്‍നിന്ന് 44,998 രൂപ നഷ്ടമായി. ചേര്‍ത്തല വാരനാട് പീടികച്ചിറ വി ജയറാമിനാണ് പണം നഷ്ടപ്പെട്ടത്. ഡിഷ് ടിവി കണക്ഷന്‍ പേടിഎം ഉയോഗിച്ച് റീചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് എസ്ബിഐ വാരനാട് ശാഖയിലെ അക്കൗണ്ടില്‍നിന്ന് മിനിട്ടുകള്‍ക്കകം നാല് പ്രാവശ്യമായി പണം പിന്‍വലിക്കപ്പെട്ടത്. 12ന് രാത്രി 350 രൂപയ്ക്ക് റീചാര്‍ജ് ചെയ്തപ്പോള്‍ അബദ്ധത്തില്‍ രണ്ട് തവണ തുക ട്രാന്‍സ്ഫര്‍ ചെയ്തു. അധികമായി നല്‍കിയ തുക തിരിച്ചുവാങ്ങുന്നതിന് ഡിഷ് ടിവി കമ്പനിയുടെ കസ്റ്റമര്‍കെയര്‍ സെന്ററുമായി 13ന് രാവിലെ ജയറാം ബന്ധപ്പെട്ടു. റീചാര്‍ജിന് പണം ട്രാന്‍സ്ഫര്‍ചെയ്യാന്‍ ഉപയോഗിച്ച ആപ്പിന്റെ കസ്റ്റമര്‍കെയര്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ പണം തിരിച്ച് കിട്ടുമെന്ന് അവര്‍ അറിയിച്ചു.

അതനുസരിച്ച് പേടിഎം കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടപ്പോള്‍ ജയറാമിന്റെ എടിഎം കാര്‍ഡിലെ സിവിവി നമ്പര്‍ പറഞ്ഞുകേള്‍പ്പിക്കുകയും അധികമായി നല്‍കിയ തുക അക്കൗണ്ടിലേക്ക് മാറ്റിയെന്ന് അറിയിക്കുകയും ചെയ്തു. 918617070213 എന്ന ഫോണ്‍നമ്പറില്‍ നിന്നാണ് വിവരങ്ങള്‍ നല്‍കിയത്. 10 മിനിട്ട് കഴിഞ്ഞപ്പോള്‍  9,999, 20,000, 9,999, 5,000 രൂപ വീതം അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചു. ഉടനെ എസ്ബിഐ കസ്റ്റമര്‍കെയര്‍ സെന്ററില്‍ ബന്ധപ്പെട്ട് എടിഎം കാര്‍ഡ് മരവിപ്പിച്ചു. തട്ടിപ്പ് മനസിലാക്കിയ ജയറാം ചേര്‍ത്തല പൊലീസില്‍ പരാതിനല്‍കി. ശേഷവും പേടിഎം കസ്റ്റമര്‍കെയറിലെ നമ്പറില്‍നിന്ന് ജയറാമിന് വിളിയെത്തുന്നുണ്ട്. എടിഎം കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ പണം ലഭിക്കുമെന്നാണ് അറിയിക്കുന്നത്. പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com